Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Big Announcement

Thrissur

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കൂ​റ്റ​ൻ പ്ര​ക​ട​നം

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ശ​ക്ത​മാ​യി​രി​ക്കെ കൊ​ടു​ങ്ങ​ല്ലൂ​രി​ലും വി.​ഡി. സ​തീ​ശ​ൻ അ​നു​കൂ​ല പ്ര​ക​ട​നം. യു​ഡി​എ​ഫി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച വി.​ഡി സ​തീ​ശ​ൻ ത​ന്നെ ആ​ക​ണം കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ദ്ര​വാ​ക്യം വി​ളി​യു​മാ​യി നൂ​റു​ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ കൂ​റ്റ​ൻ പ്ര​ക​ട​നം ന​ട​ത്തി. "പ​ട ന​യി​ച്ച​വ​ർ നാ​ടു ഭ​രി​ക്ക​ട്ടെ; ജ​ന​ഹി​തം അ​ട്ടി​മ​റി​ക്ക​രു​ത്'​എ​ന്ന് എ​ഴു​തി​യ ബാ​ന​റി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു.

വ​ട​ക്കേ​ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം​ചു​റ്റി വ​ട​ക്കേ​ന​ട​യി​ൽ​ത്ത​ന്നെ സ​മാ​പി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ട മെ​സേ​ജി​നെ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി.​ഡി. സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി പ്ര​ക​ട​ന​ത്തി​ന് ന​ഗ​ര​ത്തി​ൽ എ​ത്തി​യ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​റി​യാ​ട് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. സോ​മ​ൻ മാ​സ്റ്റ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. സു​നി​ൽ​കു​മാ​ർ, വി.​എം. ഷൈ​ൻ, ഇ​സാ​ബി​ൻ അ​ബ്ദു​ൾ ക​രീം, അ​യൂ​ബ് ക​രു​പ്പ​ട​ന്ന തു​ട​ങ്ങി​യ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up