Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Reception

Wayanad

പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

ക​ൽ​പ്പ​റ്റ: ഇ​റ്റ​ലി​യി​ലെ റോ​മി​ൽ 19 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ന്ത​ർ​ദേ​ശീ​യ നേ​തൃ​സം​ഗ​മ​ത്തി​ന്‍റെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക​യു​ടെ പ്ര​യാ​ണ​ത്തി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സ്വീ​ക​ര​ണം ചെ​ന്ദ​ലോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ നി​ന്ന് പ​താ​ക ഏ​റ്റു​വാ​ങ്ങി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന 52 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ പ്ര​യാ​ണം ചെ​യ്താ​ണ് പ​താ​ക ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ പ്ര​യാ​ണം ചെ​യ്യു​ന്ന പ​താ​ക 19ന് ​റോ​മി​ൽ എ​ത്തി​ച്ചേ​രും. ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 200 ഓ​ളം പ്ര​തി​നി​ധി​ക​ൾ റോ​മി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​ട​ക്കം 15 ബി​ഷ​പ്പു​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ൻ പോ​പ്പ് ലെ​യോ പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ സ​ന്ദേ​ശം ന​ൽ​കും. മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ൽ നി​ന്ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ജു കൊ​ല്ല​പ്പ​ള്ളി, ഗ്ലോ​ബ​ൽ വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, രൂ​പ​ത സെ​ക്ര​ട്ട​റി മോ​ളി മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.പ​താ​ക പ്ര​യാ​ണ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി ആ​ന്‍റ​ണി, കെ.​പി. സാ​ജു കൊ​ല്ല​പ്പ​ള്ളി, ട്ര​ഷ​റ​ർ സ​ജി ഫി​ലി​പ്പ്, മോ​ളി മാ​മൂ​ട്ടി​ൽ, സ​ജി ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ, ജോ​ർ​ജ് ചെ​ന്ന​ലോ​ട്, ഷി​ജു കാ​രു​ണ്യ​മാ​ത, ബെ​ന്നി, സാ​ജു പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up