Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Regulation

'എഐ വ്യാ​ജ​മ​ല്ല, അ​ത് അ​ദ്ഭുത​മാ​ണ്; പേ​ര് മാ​റ്റി 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്' എ​ന്നാ​ക്ക​ണം': യു​എ​ന്നി​ൽ ആ​വ​ശ്യ​വു​മാ​യി ട്രം​പ്

ന്യൂ​യോ​ർ​ക്ക്: നി​ർ​മി​ത ബു​ദ്ധി അ​ഥ​വാ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ ഇ​നി മു​ത​ൽ 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്' എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ലോ​ക നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പി​ന്‍റെ ഈ ​നി​ർ​ദേ​ശം.

'ആ​ർ​ട്ടി​ഫി​ഷ്യ​ൽ' എ​ന്ന വാ​ക്ക് കേ​ൾ​ക്കു​മ്പോ​ൾ അ​ത് വ്യാ​ജ​മാ​യ എ​ന്തോ ഒ​ന്നാ​ണെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ എ​ഐ വ്യാ​ജ​മ​ല്ല, മ​റി​ച്ച് അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ യു​എ​സ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല​ട​ക്കം എ​ഐ​ക്ക് പ​ക​രം 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്' എ​ന്ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​മേ​രി​ക്ക ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. എ.​ഐ രം​ഗ​ത്ത് വി​ജ​യി​ക്കു​ന്ന​വ​രാ​യി​രി​ക്കും ഭാ​വി ലോ​കം ഭ​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Latest News

Corehub Up