Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ATS

ഐ​എ​സ് ബ​ന്ധം; യു​പി​യി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഐ​എ​സ് ബ​ന്ധം ആ​രോ​പി​ച്ച് ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യെ ഭീ​ക​ര​വാ​ദ വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്തു. സ​ഹാ​റ​ൻ​പു​ർ സ്വ​ദേ​ശി ഹാ​രി​ഷ് അ​ലി​യാ​ണ്(19) ക​ഴി​ഞ്ഞ​ദി​വ​സം മൊ​റാ​ദാ​ബാ​ദി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​സി​ന്‍റെ ഓ​ൺ​ലൈ​ൻ ശൃം​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഹാ​രി​ഷ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം പോ​ലു​ള്ള സ​മൂ​ഹ​മാ​ധ‍്യ​മ​ങ്ങ​ൾ വ​ഴി​യും സെ​ഷ​ൻ, ഡി​സ്‌​കോ​ർ​ഡ് തു​ട​ങ്ങി​യ എ​ൻ​ക്രി​പ്റ്റ​ഡ് ആ​പ്പു​ക​ൾ വ​ഴി​യും ഇ​യാ​ൾ ഐ​എ​സ് അ​നു​ഭാ​വി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഐ​എ​സ് ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നും ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​നു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ​ട​ക്കം രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ചി​ല​ർ ഓ​ൺ​ലൈ​ൻ ഗ്രൂ​പ്പു​ക​ൾ സൃ​ഷ്ടി​ച്ച​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഭീ​ക​ര​വാ​ദ സാ​ഹി​ത്യ​ങ്ങ​ളും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ ഈ ​ഗ്രൂ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

വ്യാ​ജ​പേ​രി​ലും വി​പി​എ​ൻ ഉ​പ​യോ​ഗി​ച്ചും ഒ​ന്നി​ല​ധി​കം ഗ്രൂ​പ്പു​ക​ൾ സൃ​ഷ്ടി​ച്ച് സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കൂ​ടാ​തെ, അ​ൽ ഇ​ത്തി​ഹാ​ദ് മീ​ഡി​യ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന മ​റ്റൊ​രു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള ഐ​എ​സ് നെ​റ്റ്‌​വ​ർ​ക്കു​ക​ളു​മാ​യി ഇ​യാ​ൾ ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up