ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി അഭിജിത്ത് ദീപ്കേ. പ്രതിഷേധക്കാരുടെ വാട്സ്ആപ് കോളുകള്‍, ചാറ്റുകള്‍ എന്നിവയും നിരീക്ഷണത്തിലാണ് അദ്ദേഹം ആരോപിച്ചു.
എക്സ് പോസ്റ്റിലൂടെയാണ് അഭിജിത്ത് ദീപ്കേ ആരോപണവുമായി രംഗത്തെത്തിയത്. ഭരണകൂടത്തില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ചില വൃത്തങ്ങളാണ് സംഘടനയ്ക്കുള്ളില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍ പരിശോധിക്കുന്നതായി അറിയിച്ചതെന്ന് ദീപ്കേ വ്യക്തമാക്കി.
അതേസമയം നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടുത്ത മഴയിലും പ്രതിഷേധം തുടരുന്ന സിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങളും ദീപ്കേ എക്സിൽ പങ്കുവച്ചിട്ടുണ്ട്.