Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abin Varkey

ഈ പോരാട്ടത്തിൽ ജയിച്ചതാര്...‍? വീണയോ അബിൻ വർക്കിയോ, സംവാദം വൈറലാകുന്നു

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ​യും ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ന്‍റെ​യും വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് വീ​ണാ ജോ​ർ​ജ്, ആ​റ​ന്മു​ള​യ്ക്കു പു​തു​യു​ഗം ല​ക്ഷ്യ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ന​മ​ന​സ് സ്ഥാ​നാ​ർ​ഥി സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​റ​ന്മു​ള​യി​ലേ​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ കെ. ​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ് വീ​ണാ ജോ​ർ​ജ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ​യും മു​ഖ​ച്ഛാ​യ​യി​ൽ മാ​റ്റ​മു​ണ്ടാ​യി. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് ഉ​ൾ​പ്പെ​ടെ സ്പെ​ഷ​ലൈ​സ്ഡ് വി​ഭാ​ഗ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ന് കൈ​യെ​ത്തും ദൂ​ര​ത്താ​യി. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല​യി​ൽ നാ​ല് ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ഇ​വ​യെ​ല്ലാം ഇ​ക്കാ​ല​യ​ള​വി​ലെ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നു പാ​ര​ വ​ച്ച​വ​ർ

ജി​ല്ലാ സ്റ്റേ​ഡി​യം പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​ച്ച​വ​രാ​ണ് യു​ഡി​എ​ഫു​കാ​രെ​ന്ന് വീ​ണാ ജോ​ർ​ജ് ആ​രോ​പി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി 2016 മു​ത​ൽ 19 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് അ​ന്ന​ത്തെ യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പി​ന്തു​ണ​ച്ചി​ല്ല. ഇ​തി​നു​വേ​ണ്ടി സ​മ​രം വ​രെ ചെ​യ്യേ​ണ്ടി​വ​ന്നു. സ്റ്റേ​ഡി​യ​ത്തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ത​ന്നെ ന​ഷ്ട​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലെ​ത്തി. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം ഉ​യ​രു​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യി​ൽ ത​ന്നെ മാ​റ്റ​മു​ണ്ടാ​കും.

സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്ന് പ​ല​ത​വ​ണ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​വി​ടെ​യെ​ന്ന് യു​ഡി​എ​ഫു​കാ​ർ മ​റു​പ​ടി പ​റ​യ​ണം. നി​ർ​മാ​ണം തു​ട​ങ്ങാ​ൻ അ​നു​മ​തി ആ​യ ഘ​ട്ട​ത്തി​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നെ​തി​രേ പ​ല​യി​ട​ത്തു നി​ന്നും നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം പ്ര​തി​രോ​ധി​ച്ചാ​ണ് മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ടു​ത്ത ഘ​ട്ടം മൂ​ന്നു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും.

അ​ബാ​ൻ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യത് സ്വാ​ഭാ​വി​ക കാ​ല​താ​മ​സ​മാ​ണ്. നി​യ​മ​ക്കുരു​ക്കു​ക​ൾ അ​ഴി​ച്ച​ശേ​ഷ​മേ മു​ന്നോ​ട്ടു നീ​ങ്ങാ​നാ​കൂ. കോ​ഴ​ഞ്ചേ​രി പാ​ലം നി​ർ​മാ​ണം വൈ​കി​യ​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. ആ​റ​ന്മു​ള​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

സി​സ്റ്റം വ​ർ​ക്കാ​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ വ​ർ​ക്കാ​കാ​ത്ത സി​സ്റ്റം വ​ർ​ക്ക് ചെ​യ്യി​പ്പി​ക്കാ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും യു​ഡി​എ​ഫ് കാ​ല​ത്ത് അ​നു​വ​ദി​ച്ച​തും തു​ട​ങ്ങി​വ​ച്ച​തു​മാ​ണ്. ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന അ​ബാ​ൻ മേ​ൽ​പാ​ലം നി​ർ​മാ​ണം പ​ത്ത​നം​തി​ട്ട​യു​ടെ വ്യാ​പാ​ര മേ​ഖ​ല​യെ​യും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ൽ പാ​ല​മാ​ണോ അ​പ്രോ​ച്ച് റോ​ഡാ​ണോ ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ളും സ്റ്റേ​ഡി​യ​ങ്ങ​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ ഇ​ൻ​ഷ്വ​ർ ചെ​യ്യ‍​ണ​മെ​ന്ന് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത് അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​റാ​ണ്. കൊ​ട്ടി​ഘോ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഒ​രാ​ളെ​യെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ന്നേ​വ​രെ റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു.

വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല

ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​തി​നി​ധി കെ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. ആ​റ​ൻ​മു​ള പൈ​തൃ​ക ഗ്രാ​മം അ​വ​ഗ​ണ​ന നേ​രി​ടു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള പോ​ലെ​യു​ള്ള വ​ൻ​അ​ഴി​മ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ആ​റ​ന്മു​ള​യി​ല​ട​ക്ക​മു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ര​ണ്ട് മു​ന്ന​ണി​ക​ളും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ത​രി​ശു​കി​ട​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ആ​റ​ന്മു​ള​യ്ക്ക് ഒ​രു മാ​റ്റ​മാ​ണ് എ​ൻ​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഹ​രി​ദാ​സ് പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ക്ക​ണം

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തേ​ടി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ങ്കി​ൽ നാ​ട്ടി​ൽ​ത​ന്നെ ന​ല്ല സ്ഥാ​പ​ന​ങ്ങ​ളു​യ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.വ​യോ​ജ​ന ക്ഷേ​മ​ത്തി​നു യു​ഡി​എ​ഫ് മു​ൻ​ഗ​ണ​ന ന​ൽ​കും. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ധാ​രാ​ളം മാ​താ​പി​താ​ക്ക​ളും വ​യോ​ധി​ക​രും ഉ​ള്ള നാ​ടാ​ണി​ത്. അ​വ​രെ ചേ​ർ​ത്തു പി​ടി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സി​ന് വ​യോ​ധി​ക​രെ അ​ച്ഛ​ന​മ്മ​മാ​രെ പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച് മു​ന്നോ​ട്ടു പോ​കാ​നാ​ക​ണം.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​ന്താ​ണ് ന​ട​പ​ടി

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​ർ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ന്ന ചോ​ദ്യ​വു​മാ​യി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും രം​ഗ​ത്തെ​ത്തി. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫു​മെ​ന്ന് കെ. ​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഉ​ൾ​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു. സി​പി​എം ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്‍റെ മ​റു​പ​ടി.

Latest News

Corehub Up