Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquittal Appeal

ബ്രി​ജ് ഭൂ​ഷ​ൻ ശ​ര​ൺ സിം​ഗി​ന്‍റെ വിടുതൽ ഉ​ത്ത​ര​വി​നെ​തി​രെ ഡ​ൽ​ഹി കോ​ട​തി​യി​ൽ അ​പ്പീ​ലു​മാ​യി വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ മേ​ധാ​വി ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ വെ​റു​തെ​വി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ നാ​ല് വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നും ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മാ​റി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഡ​ൽ​ഹി കോ​ട​തി ഇ​രു​വ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് അ​ശ്വ​നി പ​ൻ​വാ​റി​ന്‍റെ ഓ​ഗ​സ്റ്റ് മൂ​ന്നി​ലെ ഉ​ത്ത​ര​വാ​ണ് അ​പ്പീ​ലി​ൽ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്നും, ലൈം​ഗി​കാ​തി​ക്ര​മ ഇ​ര​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ മു​ൻ​വി​ധി കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യെ​ന്നും ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​പ്പീ​ലി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​ര​ക​ളു​ടെ ചു​റ്റു​പാ​ടു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി യാ​ഥാ​സ്ഥി​തി​ക​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ർ വാ​ദി​ക്കു​ന്നു.

സ​ഹ​പ്ര​തി​യാ​യ വി​നോ​ദ് തോ​മാ​റി​നെ വെ​റു​തെ​വി​ട്ട ഉ​ത്ത​ര​വും അ​പ്പീ​ലി​ൽ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. പ്ര​ത്യേ​ക ജ​ഡ്ജി ദി​ഗ് വി​ന​യ് സിം​ഗ് ശ​നി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കും. 2023-ൽ ​ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രെ ജ​ന്ത​ർ​മ​ന്ദ​റി​ൽ പ്ര​മു​ഖ ഗു​സ്തി​താ​ര​ങ്ങ​ൾ ന​ട​ത്തി​യ വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി പൊ​ലി​സ് അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യ​ത്. 

Latest News

Corehub Up