Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Defamation Case

അ​ദാ​നി​ക്കെ​തി​രെ ട്വീ​റ്റ് ചെ​യ്ത കേ​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ​ക്ക് ജാ​മ്യം 

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി അ​ഹ​മ്മ​ദാ​ബാ​ദ് സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ​ക്ക് ജാ​മ്യം. ഗാ​ന്ധി​ന​ഗ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ ഒ​രാ​ഴ്ച​ക്കാ​ലം അ​ദ്ദേ​ഹം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു. 

2020-21 കാ​ല​യ​ള​വി​ൽ അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സി​നെ​തി​രാ​യ വി​വ​ര​ങ്ങ​ൾ എ​ക്സി​ലും ബ്ലോ​ഗി​ലും പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദാ​നി ഗ്രൂ​പ്പ് ര​വി നാ​യ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.2026 ഫെ​ബ്രു​വ​രി​യി​ൽ ഗാ​ന്ധി​ന​ഗ​റി​ലെ മാ​ൻ​സ ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഈ ​കേ​സി​ൽ ര​വി നാ​യ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ത​ട​വും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. 

മാ​ർ​ച്ച് മാ​സ​ത്തി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നി​ന്ന് ശി​ക്ഷ​യ്‌​ക്കെ​തി​രെ സ്റ്റേ ​വാ​ങ്ങി​യെ​ങ്കി​ലും, സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​പ്പീ​ൽ വാ​ദ​ത്തി​ന് ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 17-ന് ​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യ ര​വി നാ​യ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് അ​ഹ​മ്മ​ദാ​ബാ​ദ് സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു.

ഒ​രു ദി​വ​സം ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന് നോ​ട്ടീ​സോ സ​മ​ൻ​സോ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി നേ​രി​ട്ട് ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​യെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ര​വി നാ​യ​ർ സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

Latest News

Corehub Up