Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Administrative Tribunal

ട്ര​ഷ​റി, ആ​സൂ​ത്ര​ണ വ​കു​പ്പു​ക​ളി​ലെ സ്ഥ​ലം​മാ​റ്റം: ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി സ്റ്റേ

കൊ​ച്ചി: ട്ര​ഷ​റി, ആ​സൂ​ത്ര​ണ വ​കു​പ്പി​ലെ സ്ഥ​ലം​മാ​റ്റം സം​ബ​ന്ധി​ച്ച കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ട്ര​ഷ​റി, ആ​സൂ​ത്ര​ണ വ​കു​പ്പു​ക​ളി​ലെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തോ​ടൊ​പ്പം മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നാ​യി​രു​ന്നു ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശം. 

ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്തി​മ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് പ്ര​ത്യേ​ക ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ട്രി​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ട്രി​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലേ​ക്കു​ള്ള ഇ​ട​പെ​ട​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ടി​യ​ന്ത​ര സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യി സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ ​വാ​ദി​ച്ചു. പൊ​തു​സ്ഥ​ലം​മാ​റ്റം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും വ്യ​ക്തി​ഗ​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബാ​ധി​ക്കു​ന്ന സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളെ മാ​ത്ര​മേ ചോ​ദ്യം ചെ​യ്യാ​നാ​കൂ​വെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ വാ​ദം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്തി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ഒ​രു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

Latest News

Corehub Up