തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
എംപിമാരിൽ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. പാർട്ടി ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. എംപിമാർ മത്സരിക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനമെടുത്തതായി തനിക്കറിയില്ലെന്നും യുഡിഎഫിലെ സീറ്റു വിഭജന ചർച്ച തർക്കങ്ങളൊന്നുമില്ലാതെ പൂർത്തിയായി വരികയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.