Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : African Elephants

Ernakulam

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ൻ ഡ​യ​റി​ക​ളി​ൽ സ്ഥാ​നം​പി​ടി​ച്ച് ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും ആ​ഫ്രി​ക്ക​ന്‍ ആ​ന​യും

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ ഡ​യ​റി​യി​ലും മ​ന്ത്‌​ലി പ്ലാ​ന​റി​ലും ജി​ല്ല​യി​ലേ​ക്ക് വി​രു​ന്നു​വ​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും ആ​ഫ്രി​ക്ക​ന്‍ ആ​ന​യും. ക​ണ്ട​ക്ക​ട​വ്, പു​തു​വൈ​പ്പ്, ക​ള​മ​ശേ​രി, ത​ട്ടേ​ക്കാ​ട്, ക​ട​മ​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രഫ​റും കെ​എ​സ്ഇ​ബി സീ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​യ ഷൈ​ജു കേ​ള​ന്ത​റ പ​ക​ര്‍​ത്തി​യ 12 ചി​ത്ര​ങ്ങ​ളാ​ണ് മ​ന്ത്‌​ലി പ്ലാ​ന​റു​ടെ മു​ഖ​ചി​ത്ര​മാ​യി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഓ​രോ പ​ട​ങ്ങ​ള്‍​ക്ക് താ​ഴെ​യും പ​ക്ഷി​യു​ടെ ഐ​ഡി​യും മ​ല​യാ​ള​ത്തി​ലു​ള്ള പേ​രും പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​ള്ള ല​ഘു വി​വ​ര​ണ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കെ​നി​യ​യി​ലെ അം​ബി സോ​ളി​യി​ലെ ക്രെ​യ്ഗ് എ​ന്ന ആ​ന​യു​ടെ പ​ട​വും ഡ​യ​റി​യി​ലു​ണ്ട്. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കൊ​മ്പു​ക​ളു​ള്ള ആ​ന​യാ​ണ് ക്രെ​യ്ഗ്.

ഈ ​വ​ര്‍​ഷം ജ​നു​വ​രി മൂ​ന്നി​ന് ച​രി​ഞ്ഞ ക്ര​യ്ഗി​ന് ഒ​രു ആ​ദ​രാ​ഞ്ജ​ലി എ​ന്ന നി​ല​യി​ലാ​ണ് ചി​ത്രം ചേ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ള​മ​ക്ക​ര സ്വ​ദേ​ശി കം​പ്യൂ​ട്ട​ര്‍ സോ​ഫ്റ്റ്‌​വേ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ ജൂ​ജു രാ​മ​കൃ​ഷ്ണ​ന്‍ ആ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്.

Latest News

Corehub Up