Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural College

Thiruvananthapuram

അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് കാ​ർ​ഷി​ക കോ​ള​ജി​ൽ തു​ട​ക്കമാ​യി

തി​രു​വ​ല്ലം: വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ൽ ര​ണ്ടു​ദി​വ​സ​ത്തെ കേ​ര​ള അ​ഗ്രോ ബ​യോ​ഡൈ​വേ​ഴ്സി​റ്റി കോ​ൺ​ഫ​റ​ൻ​സ് - 2025 സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​വി. കെ. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ത​ച​ന്ദ​നം, വെ​ള്ള പൈ​ൻ, അ​കി​ൽ, കൊ​ള​ഞ്ഞി, രു​ദ്രാ​ക്ഷം എ​ന്നീ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​ഞ്ചു സം​ര​ക്ഷി​ത സ​സ്യ​ങ്ങ​ളു​ടെ തൈ​ക​ൾ ന​ട്ടാ​ണ് സ​മ്മേ​ള​നം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ്ത്രീ​യ ഉ​പ​ദേ​ഷ്ടാ​വാ​യ എം. ​സി. ദ​ത്ത​ൻ പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​സ്യ ഇ​ന​ങ്ങ​ൾ ആ​ൻ​ഡ് ക​ർ​ഷ​ക അ​വ​കാ​ശ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ഡോ. ​ത്രി​ലോ​ച​ൻ മൊ​ഹ​പ​ത്ര, ക​ർ​ഷ​ക​രാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. അ​നി​ൽ​കു​മാ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എ​ൻ. അ​നി​ത്, കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ. ​റോ​യ് സ്റ്റീ​ഫ​ൻ, ആ​സൂ​ത്ര​ണ ബോ​ർ​ഡ് അ​ഗ്രി ചീ​ഫ് എ​സ്.​എ​സ്. നാ​ഗേ​ഷ്, ജൈ ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ബീ​ന ആ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഗ്ര​ഹ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം എം. ​സി. ദ​ത്ത​ൻ, ഡോ. ​ത്രി​ലോ​ച​ന​ൻ മൊ​ഹ​പ​ത്ര​യ്ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​നി​ത​ക സം​ര​ക്ഷ​ക​രാ​യ ക​ർ​ഷ​ക​രെ ഡോ. ​ത്രി​ലോ​ച​ൻ മൊ​ഹ​പ​ത്ര പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.


വെ​ള്ളാ​യ​ണി ത​ടാ​ക പ​രി​സ്ഥി​തി പു​ന​രു​ജ്ജീ​വ​ന​വും കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു വീ​ഡി​യോ അ​വ​ത​ര​ണ​വും ന​ട​ത്തി.

Latest News

Corehub Up