തൊടുപുഴ: എയര്‍ഫോഴ്സ് അസോസിയേഷന് ഇടുക്കി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എയര്‍ഫോഴ്സ് ദിനാചരണം നടത്തി. പ്രസിഡന്റ് സര്‍ജന്റ് സാബു അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. കേണല്‍ ഡോ. എസ്.എസ്. മുത്തു ഉദ്ഘാടനം ചെയ്തു. ന്യൂമാന്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റര്‍ സെക്രട്ടറി അഡ്വ. പ്രേംജി സുകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ചന്ദ്രശേഖരപിള്ള എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ 80 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന എയര്‍ഫോഴ്സ് അംഗങ്ങളെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്തു. അംഗങ്ങള്‍ രാജ്യരക്ഷാപ്രതിജ്ഞ പുതുക്കി.