Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirQualityAlert

America

ഒ​ന്‍റാ​റി​യോ​യി​ൽ കാ​ട്ടു​തീ നി​യ​ന്ത്ര​ണാ​തീ​തം; വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷം, ജ​ന​ങ്ങ​ളോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ

ടൊ​റ​ന്‍റോ: വ​ട​ക്ക​ൻ ഒ​ന്‍റാ​റി​യോ​യി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ​യു​ടെ പു​ക പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ വാ​യു മ​ലി​നീ​ക​ര​ണം ഗു​രു​ത​ര​മാ​യി. ടൊ​റ​ന്‍റോ ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​യു ഗു​ണ​നി​ല​വാ​രം അ​തീ​വ അ​പ​ക​ട​നി​ല​യി​ലെ​ത്തി​യ​താ​യി പ​രി​സ്ഥി​തി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​ക രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, ഗ​ർ​ഭി​ണി​ക​ൾ, ശ്വാ​സ​കോ​ശ-​ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ര​ണ​കൂ​ടം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പു​റ​ത്തി​റ​ങ്ങേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ല്ലാ​വ​രും എ​ൻ95 മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും, വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടി വെ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഒ​ന്‍റാ​റി​യോ, മാ​നി​റ്റോ​ബ, സ​സ്‌​കാ​ച്ചെ​വാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ട​ർ​ന്നു​പി​ടി​ച്ച നി​ര​വ​ധി കാ​ട്ടു​തീ​ക​ൾ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

കാ​ന​ഡ​യി​ലെ ഈ ​ക​ന​ത്ത കാ​ട്ടു​തീ​യു​ടെ പു​ക അ​തി​ർ​ത്തി ക​ട​ന്ന് അ​മേ​രി​ക്ക​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് യു​എ​സി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​വി​ൽ വാ​യു ഗു​ണ​നി​ല​വാ​ര മു​ന്ന​റി​യി​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up