തിരുവനന്തപുരം: ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ അറസ്റ്റില്‍. സ്ത്രീകളെ അധിക്ഷേപിച്ചതിനും അശ്ലീല പരാമര്‍ശം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ ശിശുക്ഷേമ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഇയാളുടെ പരാമര്‍ശം. തുടര്‍ന്ന് ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വനിതകളുടെ ഒത്തുചേരല്‍ പരിപാടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇയാള്‍ അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.