ആലത്തൂര്‍: ഹോളി ഫാമിലി കോണ്‍വന്റ് ഹൈസ്കൂളില്‍ മിനി ലോകകപ്പ് ഫുട്ബോള്‍ മത്സരം നടത്തി.
ഫുട്ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള എട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ ഫുട്ബോളിന്റെ ആവേശവുമായി സ്കൂള്‍വളപ്പില്‍ എട്ടു പ്ലാവിന്‍തൈകള്‍ നട്ടു. ആലത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടിലും പ്രധാനാധ്യാപിക സിസ്റ്റര്‍ അനീറ്റ ചിറമേലും തൈകള്‍ നട്ടു. അതിനുശേഷം ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മ്മനി,പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ എട്ടു ടീമായി ഓരോ ടീമിന്റേയും ജേഴ്സി അണിഞ്ഞ് മത്സരത്തിൽ അണിനിരന്നു. ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോണി മത്തായി കിക്കോഫ് ചെയ്ത് മത്സരങ്ങള്‍ക്കു തുടക്കംകുറിച്ചു.
ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍ റഫറിയായി. കായികാധ്യാപകന് രോഹിത് നേതൃത്വം നൽകി. ഫൈനലില്‍ ഫ്രാന്‍സ് ടീമിനെ മൂന്നു ഗോളിനു തോല്‍പ്പിച്ച് ബ്രസീല്‍ ജേതാക്കളായി.