നാസിക്: പീഡനക്കേസിൽ അറസ്റ്റിലായ ആൾദൈവം അശോക് ഖരാട്ടിനെതിരേ കൂടുതൽ സ്ത്രീകൾ രംഗത്ത്.
ഖരാട്ടിനെതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) നൂറിലേറെ പരാതികളാണ് ലഭിച്ചത്. എസ്ഐടി നൽകിയ ഫോൺ നമ്പറിലേക്കാണ് പരാതി പ്ര വാഹം.
എട്ട് പീഡനക്കേസുകളും രണ്ട് വഞ്ചനക്കേസുകളും ഉൾപ്പെടെ 10 കേസുകളാണ് ഇയാൾക്കെതിരേ നാസിക്കിലെ സർക്കാർവാഡ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.