Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alexander Zverev

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍; സ​​​​ബ​​​​ലെ​​​​ങ്ക മൂന്നാം റൗണ്ടിൽ

മെ​​ൽ​​ബ​​ൺ: ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​ര​​​​ങ്ങ​​​​ൾ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് എ​​​​ട്ടാം ദി​​​​നം അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ളി​​​​ല്ലാ​​​​തെ ക​​​​ട​​​​ന്നു​​​​പോ​​​​യി. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഒ​​​​ന്നാം ന​​ന്പ​​റാ​​യ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സ്, മൂ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​ര​​​​ൻ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ്, ആ​​​​റാ​​​​മ​​​​ൻ അ​​​​ല​​​​ക്സ് ഡി ​​​​മ്യു​​​​ന​​​​ർ എ​​​​ന്നി​​​​വ​​​​രും വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഒ​​​​ന്നാം റാ​​ങ്കു​​കാ​​രി അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​ങ്ക, കൊ​​​​ക്കോ ഗൗ​​​​ഫ്, ജാ​​​​സ്മി​​​​ൻ പൗ​​​​ളി​​​​നി എ​​​​ന്നി​​​​വ​​​​രും മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ്

ആ​​​​ദ്യ സെ​​​​റ്റി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി അ​​​​ൽ​​​​ക​​​​രാ​​​​സ് നേ​​​​രി​​​​ട്ടു. ഒ​​​​ടു​​​​വി​​​​ൽ യാ​​​​ന്നി​​​​ക് ഹാ​​​​മ​​​​ന്നി​​​​ൽ നി​​​​ന്ന് 7-6ന് ​​​​സെ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി. 6-3, 6-2 സ്കോ​​​​റി​​​​ന് തു​​​​ട​​​​ർ​​​​ന്നു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ലും ക​​​​ട​​​​ന്നു. മ​​​​ഴ​​​​യും പ​​​​രി​​​​ക്കും വി​​​​ല്ല​​​​നാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ് നാ​​​​ല് സെ​​​​റ്റ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ (6-3, 4-6, 6-3, 6-4) അ​​​​ല​​​​ക്സാ​​​​ഡ്രെ മ്യു​​ള്ള​​​​റി​​​​നെ വീ​​​​ഴ്ത്തി. 40 മി​​​​നി​​​​റ്റ് മ​​​​ഴ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ്വ​​​​രേ​​​​വ് ആ​​​​ദ്യ സെ​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യ​​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന്നു​​​​ള്ള മൂ​​​​ന്നു സെ​​​​റ്റു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്ന​​​​ത്. അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ബു​​​​ബ്ലി​​​​ക്, ഡാ​​​​നി​​​​ൽ മെ​​​​ദ്‌​​വ​​​​ദേ​​​​വ് എ​​​​ന്നി​​​​വ​​​​രും മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു.

വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ്

സ്യൂ​​​​സ്വാ​​​​ൻ ബാ​​​​യ്യെ 6-3, 6-1 ന് ​​​​ത​​​​ക​​​​ർ​​​​ത്ത് സ​​​​ബ​​​​ലെ​​​​ങ്ക അ​​​​നാ​​​​യാ​​​​സം മൂ​​​​ന്നാം റൗ​​​​ണ്ട് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി. കൊ​​​​ക്കോ ഗൗ​​​​ഫ് 6-2, 6-2ന് ​​​​ഒ​​​​ൽ​​​​ഗ ഡാ​​​​നി​​​​ലോ​​​​വി​​​​ക്കി​​​​നെ വീ​​​​ഴ്ത്തി​​​​യ​​​​പ്പോ​​​​ൾ ജാ​​​​സ്മി​​​​ൻ പൗ​​​​ളി​​​​നി 6-2, 6-3ന് ​​​​മ​​​​ഗ്ദ​​​​ലേ​​​​ന ഫ്രെ​​​​ച്ചി​​​​നെ​​​​യും മി​​​​റ ആ​​​​ൻ​​​​ഡ്രീ​​​​വ മ​​​​രി​​​​യ സ​​​​ക്കാ​​​​രി​​​​യെ​​​​യും വീ​​​​ഴ്ത്തി മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു.

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ന് യാ​​​​ന്നി​​​​ക് സി​​​​ന്ന​​​​ർ, നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച​​​​ട​​​​ക്ക​​​​മു​​​​ള്ള താ​​​​ര​​​​ങ്ങ​​​​ളും വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ഗ ഷ്യാ​​ങ്ടെ​​​​ക്, അ​​​​മാ​​​​ൻ​​​​ണ്ട അ​​​​നി​​​​സി​​​​മോ​​​​വ, മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​ മു​​ൻ​​നി​​ര​​ക്കാ​​രും കോ​​ർ​​ട്ടി​​ലെ​​ത്തും.

Latest News

Corehub Up