Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlienLife

ഭൂമിയുടെ അയൽവാസിയെ കണ്ടെത്തി; അന്യഗ്രഹജീവനു സാധ്യത..?

ഹാവിസ്മയപ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടോയെന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണം നിർണായകഘട്ടത്തിലെന്ന് ശാസ്ത്രലോകം! ഭൂമിയിൽനിന്ന് 25 പ്രകാശവർഷം അകലെ, അത്യപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജീ​വ​ൻ നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​തയുള്ള ഗ്രഹങ്ങളുടെ പ​ട്ടി​ക​യിലേക്ക്, പു​തി​യ ഗ്ര​ഹ​ത്തെ​ക്കൂടി ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ കൂട്ടിച്ചേർത്തിരിക്കുന്നു! ജി​ജെ 3378ബി (GJ 3378b) ​എ​ന്നു പേരു നൽ‌കിയ ​പു​തി​യ ഗ്ര​ഹം, ഭൂ​മി​യേ​ക്കാ​ൾ ഇ​ര​ട്ടി​ വലിപ്പമുള്ള സൂ​പ്പ​ർ-​എ​ർ​ത്ത് (Super-Earth) ആ​ണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

ഗവേഷകസംഘത്തെ നയിച്ച പോ​ൾ റോ​ബ​ർ​ട്ട്സ​ൺ ദി ​ആ​സ്ട്രോ​ഫി​സി​ക്ക​ൽ ജേ​ണ​ലി​ൽ എഴുതിയ പഠനത്തിൽ; പുതിയ ഗ്രഹത്തെ ഭൂമിയുടെ, അയൽവാസി - എ​ന്ന് വി​ളി​ക്കാ​മെ​ന്നു വിശേഷിപ്പിക്കുന്നു. 1,00,000 പ്ര​കാ​ശ​വ​ർ​ഷം വീ​തി​യു​ള്ള ക്ഷീ​ര​പ​ഥ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, ഈ 25 ​പ്ര​കാ​ശ​വ​ർ​ഷം എ​ന്ന​ത് വ​ള​രെ അ​ടു​ത്താ​ണെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.

ഗോ​ൾ​ഡി​ലോ​ക്സ് സോ​ൺ അ​ഥ​വാ ഹ​ബി​റ്റ​ബി​ൾ സോ​ൺ
ഒ​രു ന​ക്ഷ​ത്ര​ത്തി​നു വ​ള​രെ അ​ടു​ത്ത​ല്ലാ​തെ, എ​ന്നാ​ൽ ഒ​രു​പാ​ട് അ​ക​ലെ​യു​മ​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലാ​ണ് ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ജ​ലം ദ്രാ​വ​കാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ജി​ജെ 3378ബി ​എ​ന്ന ഗ്ര​ഹം, ഒ​രു ചു​വ​ന്ന കു​ള്ള​ൻ ന​ക്ഷ​ത്ര​ത്തി​ന്‍റെ ഗോ​ൾ​ഡി​ലോ​ക്സ് സോ​ണി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഭൂ​മി​ക്ക് സൂ​ര്യ​നി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​കി​ര​ണ​ങ്ങ​ളു​ടെ തൊണ്ണൂറു ശ​ത​മാ​ന​ത്തോ​ളം ​പു​തി​യ ഗ്ര​ഹ​ത്തി​നും ല​ഭി​ക്കു​ന്നു​ണ്ട്.

ഈ ​ഗ്ര​ഹ​ത്തി​ന്‍റെ സ്ഥാ​നം ജീ​വ​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ലും, ശാ​സ്ത്ര​ജ്ഞ​രു​ടെ മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ചോ​ദ്യം ഇ​തി​നു സ്വ​ന്ത​മാ​യി, അ​ന്ത​രീ​ക്ഷം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​താ​ണ്. ജീ​വ​ൻ നി​ല​നി​ൽ​ക്കാ​നും പ്ര​പ​ഞ്ച​ത്തി​ലെ മാ​ര​ക​മാ​യ വി​കി​ര​ണ​ങ്ങ​ളി​ൽനി​ന്ന് ഗ്ര​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നും അ​ന്ത​രീ​ക്ഷം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ശാ​സ്ത്ര​ജ്ഞ​രു​ടെ ഭാ​ഷ​യി​ൽ ജി​ജെ 3378ബി ​നി​ൽ​ക്കു​ന്ന​ത്, കോ​സ്മി​ക് ഷോ​ർ​ലൈ​ൻ - എ​ന്ന അ​തി​ർ​വ​ര​മ്പി​ലാ​ണ്. ഒ​രു ഗ്ര​ഹ​ത്തിന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ന് അ​തിന്‍റെ ന​ക്ഷ​ത്ര​ത്തി​ൽനി​ന്നു​ള്ള ക​ടു​ത്ത വി​കി​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് അ​ന്ത​രീ​ക്ഷ​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്നു നി​ർണ​യി​ക്കു​ന്ന പ​രി​ധി​യാ​ണി​ത്.
ന​മ്മ​ൾ ഭൂ​മി​യെ ഒ​രു ആ​പ്പി​ളി​ന്‍റെ വ​ലി​പ്പ​ത്തി​ലേ​ക്ക് ചെ​റു​താ​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​തിന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ന് ആ​പ്പി​ളിന്‍റെ തൊ​ലി​യു​ടെ അ​ത്ര​യും മാ​ത്ര​മേ ക​നം കാ​ണൂ. എ​ന്നാ​ൽ ജ​ലം ദ്രാ​വ​കാ​വ​സ്ഥ​യി​ൽ നി​ല​നി​ർ​ത്താ​നും ശ്വ​സി​ക്കാ​ൻ വാ​യു ന​ൽ​കാ​നും ബ​ഹി​രാ​കാ​ശ​ത്തെ ക​ടു​ത്ത വി​കി​ര​ണ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കാ​നും ആ ​ചെ​റി​യ ക​നം മാ​ത്രം മ​തി- പോ​ൾ റോ​ബ​ർ​ട്ട്സ​ൺ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വയുടെ മു​ന്ന​റി​യി​പ്പ്
അ​ന്ത​രീ​ക്ഷം ന​ഷ്ട​പ്പെ​ട്ടാ​ൽ ഒ​രു ഗ്ര​ഹ​ത്തി​ന് എ​ന്തു സം​ഭ​വി​ക്കും എ​ന്ന​തി​ന് ചൊ​വ്വ ന​മു​ക്ക് മു​ന്നി​ൽ മു​ന്ന​റി​യി​പ്പാ​യി നി​ൽ​ക്കു​ന്നു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ചൊ​വ്വ​യ്ക്കും ക​ട്ടി​യു​ള്ള അ​ന്ത​രീ​ക്ഷ​വും ജ​ല​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ സൂ​ര്യ​നി​ൽ നി​ന്നു​ള്ള സൗ​ര​ക്കാ​റ്റു​ക​ൾ കാ​ല​ക്ര​മേ​ണ ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷ​ത്തെ തു​ട​ച്ചു​നീ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്നു കാ​ണു​ന്ന മ​രു​ഭൂ​മി​യാ​യി ചൊ​വ്വ മാ​റി​യ​ത്.

ബ​യോ​സി​ഗ്‌നേച്ചർ
ടെ​ക്സാ​സി​ലെ മ​ക്ഡൊ​ണാ​ൾ​ഡ് ഒ​ബ്സ​ർ​വേ​റ്റ​റി​യി​ലെ ഹോ​ബി-​എ​ബ​ർ​ലി ടെ​ലി​സ്കോ​പ്പി​ലു​ള്ള, ഹ​ബി​റ്റ​ബി​ൾ-​സോ​ൺ പ്ലാ​ന​റ്റ് ഫൈ​ൻ​ഡ​ർ, അ​രി​സോ​ണ​യി​ലെ ഡ​ബ്ല്യു​ഐ​വൈ​എ​ൻ ടെ​ലി​സ്കോ​പ്പി​ലെ NEID സ്പെ​ക്‌ട്രോമീ​റ്റ​ർ - എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​വ​ലി​യ ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്.

ജി​ജെ 3378ബി - ​ഗ്ര​ഹ​ത്തി​ൽ അ​ന്ത​രീ​ക്ഷ​മു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കൂ​ടു​ത​ൽ ശ​ക്തി​യേ​റി​യ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി​ക​ൾ ആ​വ​ശ്യ​മാ​ണ്. അ​ങ്ങ​നെ അ​ന്ത​രീ​ക്ഷ​ത്തിന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യാ​ൽ; അ​വി​ടെ ജീ​വന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യ, ബയോസിഗ്നേച്ചർ, ജ​ലം എ​ന്നി​വ തെര​യു​ന്ന​തി​ലേ​ക്കുള്ള ഘട്ടത്തിലേക്കു കടക്കുമെന്ന് കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നാ​യ ഗോ​ഗോ​ഡ് ജെ​യിം​സ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്നു. ഒ​രു​പ​ക്ഷേ, പ്ര​പ​ഞ്ച​ത്തി​ൽ മ​നു​ഷ്യ​ൻ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ലേ​ക്ക് ന​മ്മെ ന​യി​ക്കു​ന്ന ആ​ദ്യ ചു​വ​ടു​വെ​പ്പാ​യി​രി​ക്കാം ജി​ജെ 3378ബി എന്ന ശാസ്ത്രലോകം അടിവരയിടുന്നു.

Latest News

Corehub Up