അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അബുദാബി ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.ജെ. തോമസ് (രക്ഷാധികാരി), അനിൽ പി. മാത്യു (പ്രസിഡന്റ്), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി), സന്തോഷ് സഖറിയ (ട്രഷറർ), രൂപേഷ്കുമാർ (വൈസ് പ്രസിഡന്റ്), അജിൻ എൻ മാത്യു (ജോയിന്റ് സെക്രട്ടറി), സ്മിത വി. നായർ (ലേഡി സെക്രട്ടറി), നീതു പ്രസാദ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
അനിൽ സി. ഇടിക്കുള, അജു സൈമൺ, വിൻസൻ എബ്രഹാം, വത്സ വർഗീസ്, സജി തോമസ്, ജേക്കബ് ജോർജ്, സി.ആർ. ഷിബു, ദിപു തോമസ് ജോൺ, അജീഷ് തോമസ്, രോഹിത് ബാലചന്ദ്രൻ, ശ്യാം വി. ശശി, ഷിബു തോമസ്, ലെനീഷ് ബെഞ്ചമിൻ, ഷെറിൻ ജോർജ്, ജെറിൻ ജേക്കബ്, സുനിൽ തോമസ്, ആൻസി ജോസഫ്, അനിത സുരേഷ്കുമാർ, റോഷ്ന ഷാനവാസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.
പ്രസിഡന്റ് അനിൽ സി. ഇടിക്കുളയുടെ അധ്യക്ഷതയിൽ നടന്ന 35-ാമത് വാർഷിക സമ്മേളനത്തിൽ സെക്രട്ടറി അജു സൈമൺ വാർഷിക റിപ്പോർട്ടും ട്രഷറർ വിൻസൻ എബ്രഹാം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
റവ. ജിജോ സി. ഡാനിയേൽ, റവ. ജിജു എൻ. ജോൺ, റവ.ബിജോ എ. തോമസ്, സെൻട്രൽ അലുംനി സെക്രട്ടറി റെജി താഴമൺ, സെബി സി. എബ്രഹാം എന്നിവർ സംസാരിച്ചു. പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ജോജി എം. ജോൺ , ജയ് പി. ചാണ്ടി എന്നിവർക്ക് യാത്രയയപ്പു നൽകി.
രക്ഷാധികാരി വി.ജെ. തോമസ് മൊമെന്റോ സമ്മാനിച്ചു. തിരുവാതിര, സിനിമാറ്റിക്ക് ഡാൻസ്, സംഗീത പരിപാടി എന്നിവയും സംഘടിപ്പിച്ചു.