Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmitShahFlagOff

ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി ട്രെയിൻ സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്ത് അമിത് ഷാ

അഹമ്മദാബാദ്: പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ റെയിൽവേ യാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി ട്രെയിൻ സർവീസ് ഗുജറാത്തിലെ സബർമതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങിൽ പങ്കെടുത്തു.

ഡീസലും എൽഎൻജിയും ഒരേസമയം ഉപയോഗിക്കാൻ സാധിക്കുന്ന 'ഡ്യുവൽ ഫ്യൂവൽ'  സാങ്കേതികവിദ്യയിലാണ് ഈ ട്രെയിനിന്‍റെ എഞ്ചിൻ പ്രവർത്തിക്കുന്നത്. സാധാരണ ഡീസൽ ഉപഭോഗത്തിൽ 40 ശതമാനം വരെ കുറവ് വരുത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

സാമ്പത്തിക ലാഭത്തോടൊപ്പം കാർബൺ ഉദ്‌വമനം വലിയ തോതിൽ കുറയ്ക്കാനും ഇത് സഹായിക്കും. സബർമതിയിൽ നടന്ന ചടങ്ങിൽ 1,500 കോടിയിലധികം രൂപയുടെ മറ്റ് റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിർവഹിച്ചു. 

Latest News

Corehub Up