Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arijit Singh

ഇ​നി പി​ന്ന​ണി പാ​ടാ​നി​ല്ല ; വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് അ​ര്‍​ജി​ത് സിം​ഗ്

മും​ബൈ: പി​ന്ന​ണി ഗാ​ന​രം​ഗ​ത്ത് നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് പ്ര​ശ​സ്ത ഹി​ന്ദി ഗാ​യ​ക​ൻ അ​ർ​ജി​ത് സിം​ഗ്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. 38-ാം വ​യ​സി​ലാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം.

ഇ​നി സി​നി​മ​ക​ൾ​ക്കാ​യി പു​തി​യ പാ​ട്ടു​ക​ൾ പാ​ടി​ല്ല. എ​ന്നാ​ൽ നി​ല​വി​ൽ ഏ​റ്റെ​ടു​ത്ത ക​രാ​റു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. അ​തേ​സ​മ​യം ഇ​ത് പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു​നി​ന്ന് മാ​ത്ര​മു​ള്ള പി​ന്മാ​റ്റ​മാ​ണെ​ന്നും സം​ഗീ​ത മേ​ഖ​ല​യി​ല്‍ താ​ന്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ങ്ങ​ൾ ത​ന്ന സ്നേ​ഹ​ത്തി​ന് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. ഇ​നി മു​ത​ൽ പി​ന്ന​ണി ഗാ​യ​ക​നാ​യി പു​തി​യ​ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ന്നു. ഞാ​ൻ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​തൊ​രു അ​ത്ഭു​ത​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു.

ദൈ​വം എ​ന്നോ​ട് വ​ള​രെ ദ​യ കാ​ണി​ച്ചി​രു​ന്നു​വെ​ന്നും അ​ർ​ജി​ത് കു​റി​ച്ചു. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം 2009ലാ​ണ് പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തു​ന്ന​ത്.

Latest News

Corehub Up