Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashwini Vaishnav

അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ഇ. ​ശ്രീ​ധ​ര​നെ പി​ന്തു​ണ​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്

ന്യൂ​ഡ​ൽ​ഹി: അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ഇ. ​ശ്രീ​ധ​ര​നെ പി​ന്തു​ണ​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. കേ​ര​ള​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ളി​ൽ നി​ന്ന് കേ​ര​ള​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​വ് ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ പ്ര​ധാ​ന പ​രാ​തി. കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന റെ​യി​ൽ​വേ ബ​ജ​റ്റി​ൽ ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ഒ​ത്തു​ചേ​ർ​ന്ന 'സി​സി​പി' സ​ഖ്യ​മാ​ണ് കേ​ര​ള​ത്തി​ലെ വി​ക​സ​നം ത​ട​യു​ന്ന​ത്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് കേ​ന്ദ്രം ന​ൽ​കി​യി​ട്ടും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ. ​ശ്രീ​ധ​ര​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട്, റെ​യി​ൽ​വേ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പ്രാ​യോ​ഗി​ക​മാ​യ അ​റി​വി​ല്ലെ​ന്ന് മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ലി​വേ​റ്റ​ഡ് റെ​യി​ൽ പാ​ത​യ്ക്ക് ഏ​ക​ദേ​ശം 54,000 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ഇ. ​ശ്രീ​ധ​ര​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മൂ​ന്ന് പ്ര​ധാ​ന മാ​ർ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ നി​സ​ഹ​ക​ര​ണം പ​ദ്ധ​തി​ക​ളെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

 

Latest News

Corehub Up