ദുബായ്: പാക്കിസ്ഥാന് നാണംകെട്ട തോൽവി സമ്മാനിച്ച് ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം.
വനിത ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെ വെറും 55 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
68 പന്തുകൾ ബാക്കിനിൽക്കേ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ- 18.1 ഓവറിൽ 55. ഇന്ത്യ- 8.4 ഓവറിൽ 57/3.
അതേസമയം ട്വന്റി20 ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിലാണ് പാക്കിസ്ഥാൻ ഇന്നലെ ഇന്ത്യക്കുമുന്നിൽ വീണത്.
ശ്രീചരണിയും പ്രേമ റാവത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടി. പാക്കിസ്ഥാൻ ബാറ്റർമാരിൽ ഓപ്പണർമാർ മാത്രമാണ് രണ്ടക്കം കടന്നത്.