ഭുവനേശ്വർ: പരാജയഭീതിയെ തുടർന്ന് നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ തിഹിഡി ബ്ലോക്കിന് കീഴിലുള്ള നുണ്ട ഗ്രാമവാസിയായ ജ്യോതി പ്രകാശ് ബാരിക്ക്(19) ആണ് മരിച്ചത്.
കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയ് മൂന്നിന് എഴുതിയ പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.
സംഭവത്തിൽ ഭദ്രക് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പരീക്ഷ എഴുതിയതിന് ശേഷം ജ്യോതി പ്രകാശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട ജ്യോതി പ്രകാശ്, ഇത്തവണ നീറ്റ് പരീക്ഷയിൽ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഉപജീവനത്തിനായി ചായക്കട നടത്തുന്നയാളാണ് ജ്യോതി പ്രകാശിന്റെ പിതാവ്. വീണ്ടും പരാജയപ്പെടുമെന്ന് ഭയന്നാണ് മകൻ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു.