Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistant Information Officer

അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ റാ​ങ്ക് പ​ട്ടി​ക; നി​യ​മ​നം മ​ര​വി​പ്പി​ച്ച് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ

തി​രു​വ​ന​ന്ത​പു​രം: പി​ആ​ർ​ഡി അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നു​ള്ള നി​യ​മ​നം കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ മ​ര​വി​പ്പി​ച്ചു. പ​ട്ടി​ക ത​യാ​റാ​ക്കി​യ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ച പ്രി​സം ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ധു​ത ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. പ്രി​സം പ​ദ്ധ​തി​ക്കാ​രെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​ന്ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി പി​ആ​ർ​ഡി പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​രാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

അ​തേ​സ​മ​യം റാ​ങ്ക് ലി​സ്റ്റ് സ്റ്റേ ​ചെ​യ്ത​ത് പി​ൻ​വാ​തി​ൽ നി​യ​മ​നം മൂ​ല​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു. പി​എ​സ്‌​സി പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ന്‍റെ ബ​ന്ധ​വും ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ഭാ​ര്യ​യും അ​ട​ക്കം ആ​ളു​ക​ൾ ഇ​ടം നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

 

Latest News

Corehub Up