Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Association.

Idukki

ഇ​എ​സ്എ​യി​ൽനി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്ക​ണം: ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ.

ക​ട്ട​പ്പ​ന: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ട്ട ഗു​രു​ത​ര സാ​ഹ​ച​ര്യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച് ചെ​യ്ത് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഗാ​ഡ്‌​ഗി​ൽ, ക​സ്‌​തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി കേ​ര​ള​ത്തി​ൽ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം ത​ട​യു​ന്ന​തി​നും ഇ​നി​യും കൂ​ടു​ത​ൽ പ്ര​ദേ​ശം വ​നം ആ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ന​മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി കേ​ര​ള​ത്തി​ന്‍റെ ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തും അ​യ​ച്ചു.
പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി കു​ട്ട​ട, ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​മേ​ജ് കെ. ​ജോ​ർ​ജ് , ബൈ​ജു ഏ​ബ്രാ​ഹാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up