Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assumption College

Kottayam

ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​ബോ​ളിൽ ചരിത്രനേട്ടവുമായി അ​സം​പ്ഷ​ന്‍ കോ​ള​ജ്

ച​ങ്ങ​നാ​ശേ​രി: ഛത്തീ​സ്ഗ​ഡി​ലെ റാ​യി​പ്പൂ​രി​ല്‍ സ​മാ​പി​ച്ച ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ന് അ​ഭി​മാ​ന​നേ​ട്ടം. ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഒ​മ്പ​ത് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി കോ​ള​ജ് വോ​ളി​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ചരിത്രം​കു​റി​ച്ചു.

ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ളം ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ കേ​ര​ള ടീ​മി​ലെ നാ​ലു താ​ര​ങ്ങ​ള്‍ അ​സം​പ്ഷ​ന്‍റെ സ്വ​ന്തം താ​ര​ങ്ങ​ളാ​യി​രു​ന്നു. മു​ന്‍ താ​ര​ങ്ങ​ളാ​യ അ​ന്ന മാ​ത്യു, ആ​ര്യ ആ​ര്‍., എ​യ്ഞ്ച​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ക്കൊ​പ്പം ഒ​ന്നാം വ​ര്‍ഷ ഡി​ഗ്രി വി​ദ്യാ​ര്‍ഥി​നി​യാ​യ അ​വ​ന്തി​ക ശ്രീ​ജി​ത്തും കേ​ര​ള ടീ​മി​ന്‍റെ വി​ജ​യ​യാ​ത്ര​യി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

അ​തേ​സ​മ​യം ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ലും അ​സം​പ്ഷ​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം പ്ര​ക​ട​മാ​യി. ര​ണ്ടാം വ​ര്‍ഷ പി​ജി വി​ദ്യാ​ര്‍ഥി​യാ​യ അ​ല്‍ന രാ​ജ്, മൂ​ന്നാം വ​ര്‍ഷ ഡി​ഗ്രി വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ അ​നാ​മി​ക പി., ​രേ​വ​തി ന​മ്പ്യാ​ര്‍, ര​ണ്ടാം വ​ര്‍ഷ ഡി​ഗ്രി വി​ദ്യാ​ര്‍ഥി​നി പ​വി​ത്ര ആ​ര്‍., മു​ന്‍ താ​ര​മാ​യ മ​ഹേ​ശ്വ​രി അ​ര്‍ച്ച​ന എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ന്‍റെ മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. ഒ​രേ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഒ​രേ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള ഇ​ത്ര​യും താ​ര​ങ്ങ​ള്‍ മെ​ഡ​ല്‍ നേ​ടു​ന്ന​ത് ഇ​ന്ത്യ​യു​ടെ വോ​ളി​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ അ​പൂ​ര്‍വമാ​ണ്. കൂ​ടാ​തെ രേ​വ​തി ന​മ്പ്യാ​ര്‍ ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച യൂ​ണി​വേ​ഴ്‌​സ​ല്‍ അ​റ്റാ​ക്ക​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ വോ​ളി​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ക​നാ​യ ന​വാ​സ് വ​ഹാ​ബാ​ണ്. മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ന്‍റെ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന മി​ക​വും ദേ​ശീ​യ ത​ല​ത്തി​ല്‍ അം​ഗീ​കാ​രം നേ​ടാ​ന്‍ വ​ഴി​യൊ​രു​ക്കി.

Latest News

Corehub Up