Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Astronaut

ബ​ഹി​രാ​കാ​ശനി​ല​യ​ത്തി​ലെ വൈദ്യപ​രി​ശോ​ധ​ന; വീഡിയോ പങ്കുവച്ച് അ​നി​ൽ മേ​നോ​ൻ

വാഷിംഗ്ടൺ ഡിസി: അ​ന്താ​രാ​ഷ്‌ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐഎസ്എസ്) യാത്രികർ തങ്ങളുടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ശാ​സ്ത്രീ​യ വൈദ്യപ​രി​ശോ​ധ​ന​ക​ളും എ​ങ്ങ​നെയാണു നിർവഹിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഇപ്പോൾ, മലയാളക്കരയിൽ വേരുകളുള്ള നാ​സ ബ​ഹി​രാ​കാ​ശയാ​ത്രി​ക​ൻ അ​നി​ൽ മേ​നോ​ൻ ഐഎസ്എസിലെ വൈദ്യപരിശോധനകളെക്കുറിച്ചു പങ്കുവച്ച വീഡിയോയും വിവരണങ്ങളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കുവ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സാ​ങ്കേ​തി​കമായി വി​ശ​ദീ​ക​രി​ച്ച​ത്.

ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത ബ​ഹി​രാ​കാ​ശ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​ർ​ണ​മാ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാണു വൈ​ദ്യപ​രി​ശോ​ധ​ന​കൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഐഎസ്എസിലുള്ള ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണു പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​രാ​ൾ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ അ​ൾ​ട്രാ​സൗ​ണ്ട് പ്രോ​ബ് ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്യു​മ്പോ​ൾ ര​ണ്ടാ​മ​ത്തെയാൾ ഉ​പ​ക​ര​ണ​ത്തിന്‍റെ ക​ൺ​ട്രോ​ൾ സി​സ്റ്റ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഭൂ​മി​യി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്‌ടർ​മാ​രു​ടെ ത​ത്സ​മ​യ സ​ഹാ​യ​ത്തോ​ടെ​യാ​ണു ​പ​രി​ശോ​ധ​ന. വ്യ​ക്ത​മാ​യ സ്കാ​നിം​ഗ് ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഭൂ​മി​യി​ലെ മെഡിക്കൽസം​ഘം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഇ​തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ വി​ശ​ക​ല​നം ചെ​യ്യു​ക​യും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണോ എ​ന്ന് ഉ​ട​ന​ടി തീ​രു​മാ​നി​ക്കുകയും ചെയ്യുന്നു.

ബ​ഹി​രാ​കാ​ശ​ത്തെ മൈക്രോഗ്രാവിറ്റിയിൽ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ ര​ക്ത​യോ​ട്ട​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സംഭവിക്കാം. ഇ​തു സഞ്ചാരികളിൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർധി​ക്കു​ന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. അ​തുകൊണ്ട് ഇ​ത്ത​രം അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക​ൾ വ​ഴി ശരീരത്തിലെ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കു​മു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ ഭാ​വി ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ർണാ​യ​കമാണ്.

Latest News

Corehub Up