Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atomic Clock

ഐ​എ​സ്ആ​ർ​ഒ​യു​ടെ നാ​വി​ക് ഉ​പ​ഗ്ര​ഹ ശൃം​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; പ​ന്ത്ര​ണ്ടാ​മ​ത്തെ ഉ​പ​ഗ്ര​ഹ​ത്തി​ലെ ആ​റ്റോ​മി​ക് ക്ലോ​ക്കും പ​ണി​മു​ട​ക്കി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശീ​യ ഗ​തി​നി​ർ​ണ​യ സം​വി​ധാ​ന​മാ​യ നാ​വി​കി​ന് വ​ൻ തി​രി​ച്ച​ടി. ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1​എ​ഫ് ഉ​പ​ഗ്ര​ഹ​ത്തി​ലെ അ​വ​സാ​ന ആ​റ്റോ​മി​ക് ക്ലോ​ക്കും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഇ​തോ​ടെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ കു​റ​ഞ്ഞ​ത് നാ​ല് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ എ​ന്ന പ​രി​ധി​യി​ൽ നി​ന്നും എ​ണ്ണം മൂ​ന്നാ​യി കു​റ​ഞ്ഞു. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ 'ഇ​ന്ത്യ​ൻ ജി​പി​എ​സ്' സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

2016 മാ​ർ​ച്ചി​ൽ വി​ക്ഷേ​പി​ച്ച ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1​എ​ഫ് ഉ​പ​ഗ്ര​ഹം അ​തി​ന്‍റെ പ​ത്ത് വ​ർ​ഷ​ത്തെ നി​ശ്ചി​ത കാ​ലാ​വ​ധി ഈ ​മാ​ർ​ച്ച് പ​ത്തി​ന് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മാ​ർ​ച്ച് 13-നാ​ണ് ഇ​തി​ലെ ആ​റ്റോ​മി​ക് ക്ലോ​ക്ക് നി​ല​ച്ച​ത്. നാ​വി​ക് ശൃം​ഖ​ല​യ്ക്കാ​യി ഇ​തു​വ​രെ വി​ക്ഷേ​പി​ച്ച 11 ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ആ​റെ​ണ്ണ​വും പ​രാ​ജ​യ​പ്പെ​ട്ട​ത് ആ​റ്റോ​മി​ക് ക്ലോ​ക്കു​ക​ളു​ടെ ത​ക​രാ​ർ മൂ​ല​മാ​ണ്.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത ക്ലോ​ക്കു​ക​ളാ​യി​രു​ന്നു ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും.
നി​ല​വി​ൽ മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​ന​നി​ർ​ണ​യ​ത്തി​ന് ചു​രു​ങ്ങി​യ​ത് നാ​ല് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ആ​വ​ശ്യ​മാ​യ​തി​നാ​ൽ നാ​വി​ക് സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ല​ഭ്യ​മാ​കൂ.

 

Latest News

Corehub Up