വല്ലെറ്റ: എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ മാൾട്ടയിൽ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ റിട്രീറ്റ് പ്രോഗ്രാം അവേയ്ക്ക് 15 മുതൽ 17 വരെ നടക്കും. നഷാർ ചർച്ച് പാരിഷ് ഹാളിൽ നടത്തുന്ന സംഗീത വിരുന്നിന് യൂറോപ്പിലെ യുവജന അപ്പോസ്തോലേറ്റ് ഡയറക്ടറും വചനപ്രഘോഷകനും ഗായകനുമായ ഫാ. ബിനോജ് മുളവരിക്കൽ നേതൃത്വം നൽകും.
15ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പോസ്തൊലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിക്കും. വികാരി ഫാ. മാത്യു വാരുവേലിൽ, മാൾട്ട യൂത്ത് കോ-ഓർഡിനേറ്റർ ആൽബർട്ട് ഡെബോനോ എന്നിവർ സംബന്ധിക്കും.
15ന് വൈകുന്നേരം ഏഴുമുതൽ പത്തുവരെയും 16,17 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി പത്തുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.