ഹരിപ്പാട്: മുട്ടം റോട്ടറി ക്ലബ്, അമൃത വിശ്വവിദ്യാപീഠം അമൃതപുരി, ആയുഷ് ആയുർവേദ ഹോസ്പിറ്റൽ, മാവേലിക്കര മെഡിവിഷൻ ലാബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു. കർക്കിടകമാസ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പ് ഡയറക്ടർ ഡോ. ഷീബ ക്ലാസെടുത്തു. ക്യാമ്പിൽ പങ്കെടുത്ത ഇരുനൂറ്റി അൻപതിലേറെ പേർക്ക് സൗജന്യമായി മരുന്നുകളും ഔഷധക്കിറ്റുകളും വിതരണം ചെയ്തു.
ഹരികുമാർ മാടയിൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിജയകുമാരി, ചേപ്പാട് പഞ്ചായത്തംഗങ്ങളായ കെ.ബി. ഹരികുമാർ, വിനീത ശ്രീകുമാർ, റെയ്ച്ചൽ ബേബി, റോട്ടറി ക്ലബ് ഭാരവാഹികളായ പ്രസന്നകുമാർ തയ്യിൽ, അനിൽ നന്ദനം, അഡ്വ. ജി. ഷിമുരാജ്, ഡോക്ടർമാരായ നിതുലക്ഷ്മി, രാഖിരാജ്, സബീന എന്നിവർ പ്രസംഗിച്ചു.