Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladeshi Citizens

ബംഗ്ലാദേശ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വീസ ഇന്ത്യ പുനരാരംഭിക്കും

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കു​​​ള്ള ടൂ​​​റി​​​സ്റ്റ് വീ​​​സ സേ​​​വ​​​നം ഇ​​​ന്ത്യ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ പു​​​തി​​​യ​​​താ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഇ​​​ന്ത്യ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ഷ് ത്രി​​​വേ​​​ദി. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സു​​​പ്ര​​​ധാ​​​ന​​​മാ​​​യ തീ​​​രു​​​മാ​​​നം.

ജൂ​​​ൺ 28ന് ഈ ​​​സേ​​​വ​​​നം നി​​​ല​​​വി​​​ൽവ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. മാ​​​നു​​​ഷി​​​ക​​​പ​​​രി​​​ഗ​​​ണ​​​ന മു​​​ൻ​​​നി​​​ർ​​​ത്തി അ​​​ടി​​​യ​​​ന്ത​​​ര​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ വീസ ന​​​ൽ​​​കു​​​ന്ന​​​തു തു​​​ട​​​രു​​​മെ​​​ന്നും ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.


ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ അ​​​ഞ്ചു വീ​​​സ അ​​​പേ​​​ക്ഷ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ധാ​​​ക്ക, രാ​​​ജ്ഷാ​​​ഹി, ചി​​​റ്റ​​​ഗോം​​​ഗ്, സി​​​ൽ​​​ഹെ​​​റ്റ്, ഖു​​​ൽ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​ ഞാ​​​യ​​​റാ​​​ഴ്ച അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​തു​​​ട​​​ങ്ങും. സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് ടൂ​​​റി​​​സ്റ്റ് വീ​​​സ ന​​​ൽ​​​കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്ന​​​ത്.

Latest News

Corehub Up