Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Of America Vice President

America

പ​ട്ടാ​പ്പ​ക​ൽ ടൈം​സ് സ്ക്വ​യ​റി​ൽ ക​ത്തി​ക്കു​ത്ത്; ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക വൈസ് പ്രസിഡന്‍റിന് ​ദാ​രു​ണാ​ന്ത്യം

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​ത്തി​ക്കു​ത്തി​ൽ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക വൈ​സ് പ്ര​സി​ഡ​ന്റ് എ​റി​ൻ പി​യാ​സെ​ന്റി (32) കൊ​ല്ല​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 31 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ക​ദേ​ശം 4.24-ഓ​ടെ വെ​സ്റ്റ് 42-ാം സ്ട്രീ​റ്റ്–​സെ​വ​ൻ​ത് അ​വ​ന്യൂ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.‌

ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യി​ലെ Business Selection and Conflicts വി​ഭാ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു എ​റി​ൻ. ആ​ക്ര​മ​ണ​ത്തി​ൽ വ​യ​റി​ന് ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന്യൂ​ജേ​ഴ്സി​യി​ലെ ചെ​സ്റ്റ​ർ സ്വ​ദേ​ശി​നി​യാ​യി​രു​ന്നു എ​റി​ൻ.

പ​മേ​ല സി​സ്നെ​റോ​സ് (49) എ​ന്ന ക്വീ​ൻ​സ് സ്വ​ദേ​ശി​നി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് വ​ലി​യ ക​ത്തി​ക​ളു​മാ​യെ​ത്തി​യ ഇ​വ​ർ ആ​ദ്യം 68 വ​യ​സുള്ള ഒ​രാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് എ​റി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ൾ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യാ​ദൃ​ച്ഛി​ക​മാ​യി ന​ട​ന്ന​താ​ണെ​ന്ന് NYPD ക​മ്മീ​ഷ​ണ​ർ ജെ​സി​ക്ക ടി​ഷ് വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ 68 വ​യ​സുകാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ സ്ഥി​ര​ത​യു​ള്ള നി​ല​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ര​ണ്ട് ക​ത്തി​ക​ളു​മാ​യി പോ​ലീ​സി​ന് നേ​രെ നീ​ങ്ങി​യ പ​മേ​ല​യോ​ട് ആ​യു​ധ​ങ്ങ​ൾ താ​ഴെ​യി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. ടേ​സ​ർ പ്ര​യോ​ഗി​ച്ചി​ട്ടും ഇ​വ​രെ ത​ട​യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​മേ​ല പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

എ​റിന്‍റെ മ​ര​ണ​ത്തി​ൽ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ത​ങ്ങ​ളു​ടെ ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​യെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും അ​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ബാ​ങ്ക് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

എ​റി​ന്റെ വ്യ​ക്തി​ത്വം സം​ബ​ന്ധി​ച്ച വി​വ​രം Bloomberg News ആ​ണ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്ന് Reuters ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു.

Latest News

Corehub Up