Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Batwara1947

അന്ന് ബോക്സ്ഓഫീസ് പോരാട്ടം; 25 വർഷത്തിനുശേഷം ആമിർ ഖാനും സണ്ണി ഡിയോളും ഒന്നിക്കുന്നു

ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാനും സണ്ണി ഡിയോളും വീണ്ടും ഒന്നിക്കുന്നു, കാൽ നൂറ്റാണ്ടിനു ശേഷം! 2001-ൽ ​ബോക്സ്ഓഫീസിൽ തീപാറുന്ന പോരാട്ടം നടത്തിയ ആ​മി​റും സ​ണ്ണി ഡി​യോ​ളും 25 വർഷത്തിനുശേഷം ബ​ട്‌​വാ​ര 1947 എ​ന്ന ചി​ത്ര​ത്തി​നാ​യാണ് ഒന്നിച്ചത്. ​ബി ടൗണിലെ പ്രമുഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ സ​ന്തോ​ഷി ഒരുക്കുന്ന ​ചി​ത്ര​ത്തി​ൽ സ​ണ്ണി ഡി​യോ​ൾ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​മ്പോ​ൾ ആ​മി​ർ ഖാ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർമ​താ​വാ​യി മാ​റു​ന്നു.

2001 ജൂൺ 15-​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ചലച്ചിത്രലോകം ക​ണ്ട ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് യു​ദ്ധ​ങ്ങ​ളി​ലൊ​ന്നു ന​ട​ന്ന​ത്. ആ​മി​ർ ഖാ​ന്‍റെ ഐ​ക്ക​ണി​ക് ചി​ത്ര​മാ​യ ല​ഗാ​നും സ​ണ്ണി ഡി​യോ​ളി​ന്‍റെ മെ​ഗാ ഹി​റ്റ് ചി​ത്രം ഗ​ദ​ർ: ഏ​ക് പ്രേം ​ക​ഥ​യും ഒ​രേ ദി​വ​സ​മാ​ണ് തിയറ്ററുകളിൽ എത്തിയത്. ​ര​ണ്ടു ചി​ത്ര​ങ്ങ​ളും ബോ​ക്സ് ഓ​ഫീ​സി​ൽ റിക്കാർഡുകൾ സൃഷ്ടിക്കുകയും ബി ടൗണിലെതന്നെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.

ല​ഗാ​നു ശേ​ഷം നി​ർ​മാ​ണരം​ഗ​ത്തു വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന ആ​മി​ർ ഖാ​ൻ, രാ​ജ്കു​മാ​ർ സ​ന്തോ​ഷി​ക്കൊ​പ്പം മൂ​ന്നാ​മ​തും കൈ​കോ​ർ​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. മു​ൻ​പ് സ​ന്തോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ന്ദാ​സ് അ​പ്നാ അ​പ്നാ പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ വ​ൻ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം സ​ണ്ണി ഡി​യോ​ളും രാ​ജ്കു​മാ​ർ സ​ന്തോ​ഷി​യും ഘാ​യ​ൽ, ദാ​മി​നി, ഘ​ട്ട​ക് എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്കു ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

ഇ​ന്ത്യാ വി​ഭ​ജ​ന​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന പീ​രി​യ​ഡ് ഡ്രാ​മ നാളെ തിയറ്ററുകളിലെത്തും. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ര​ണ്ടു പ്ര​ഗ​ത്ഭ താ​ര​ങ്ങ​ളും ഹി​റ്റ് സം​വി​ധാ​യ​ക​നും ഒ​ന്നി​ക്കു​മ്പോ​ൾ ബോക്സ്ഓഫീസിൽ വ​ലി​യ ഹിറ്റാണു പ്രതീക്ഷിക്കുന്നത്.

Latest News

Corehub Up