Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beena Antony

കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വെ​യ്ക്കു​ന്ന ചി​ത്രം അ​ന്നു പ​ങ്കു​വ​ച്ച​യാ​ളാ​ണ് ശ്വേ​ത, പ​ക്ഷേ ഇ​ത് വ​ഞ്ച​ന​യാ​യി​പ്പോ​യി: ബീ​ന ആ​ന്‍റ​ണി

ര​മേ​ഷ് പി​ഷാ​ര​ടി​യെ മോ​ശം രീ​തി​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച ശ്വേ​ത മേ​നോ​നെ​തി​രെ ന​ടി ബീ​ന ആ​ന്‍റ​ണി രം​ഗ​ത്ത്. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ പ​റ​യു​ന്ന സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ റി​ക്കാ​ർ​ഡ് ചെ​യ്ത് അ​ത് പൊ​തു​വി​ട​ങ്ങ​ളി​ലേ​യ്ക്കെ​ത്തി​ച്ച ശ്വേ​ത​യു​ടെ ഈ ​പ്ര​വ​ർ​ത്തി​യി​ൽ ത​നി​ക്കു​ള്ള വ്യ​ക്തി​പ​ര​മാ​യ എ​തി​ർ​പ്പും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ബീ​ന വ്യ​ക്ത​മാ​ക്കി.

സം​ഘ​ട​ന നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ ആ​ളാ​ണ് പി​ഷാ​ര​ടി​യെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട ശ്വേ​ത​യു​ടെ നി​ല​പാ​ടി​നോ​ട് ഒ​രി​ക്ക​ലും യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

“കു​റ​ച്ചു ദി​വ​സ​മാ​യി​ട്ട് ഞാ​ൻ ഇ​ങ്ങ​നെ ഒ​രു വീ​ഡി​യോ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു തി​ര​ക്കു​ക​ളും കാ​ര​ണ​ങ്ങ​ളും ഒ​ക്കെ ആ​യ​തു​കൊ​ണ്ടാ​ണ് ഇ​ത് ഇ​പ്പോ ഇ​ത്ര​യും നീ​ണ്ടു​പോ​യ​ത്. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം, 'അ​മ്മ' സം​ഘ​ട​ന​യി​ൽ ഇ​പ്പോ​ൾ ഈ ​കു​റ​ച്ചു നാ​ളു​ക​ളാ​യി​ട്ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ. എ​ല്ലാം എ​ല്ലാ​വ​രും വാ​യി​ക്കു​ക​യും കേ​ൾ​ക്കു​ക​യും ഒ​ക്കെ ചെ​യ്യു​ന്നു​ണ്ട്. നി​ങ്ങ​ളൊ​ക്കെ ചോ​ദി​ക്കു​ന്നു​ണ്ടാ​വാം, ‘അ​മ്മ’​യി​ലെ കാ​ര്യ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ​ക്കെ​ന്താ​ണ്, ഞ​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന് പ​ബ്ലി​ക്കി​ന് ചോ​ദി​ക്കാം.

പ​ക്ഷേ, ‘അ​മ്മ’ എ​ന്നൊ​രു സം​ഘ​ട​ന എ​ന്ന് പ​റ​ഞ്ഞാ​ൽ ഞ​ങ്ങ​ളെ​യൊ​ക്കെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ഈ ​ക​ലാ​കാ​ര​ന്മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ണ്. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന ഒ​രു സം​ഘ​ട​ന ത​ന്നെ​യാ​ണ് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട്. അ​പ്പോ​ൾ അ​തി​നി​ട​യി​ൽ കു​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക, എ​ല്ലാ​വ​രും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഒ​രു ഒ​ത്തൊ​രു​മ​യി​ല്ലാ​തെ നി​ൽ​ക്കു​ക എ​ന്ന് പ​റ​യു​മ്പോ​ൾ അ​ത് ന​മ്മ​ളെ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. മാ​ന​സി​ക​മാ​യി​ട്ട് ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ന​ല്ല വി​ഷ​മ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ ഒ​ക്കെ തി​രി​ച്ചും മ​റി​ച്ചും ഒ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. ഞാ​ൻ എ​ന്‍റെ ഒ​രു വ്യ​ക്ത​ത​യ്ക്ക് വേ​ണ്ടി​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്‍റെ പ്രേ​ക്ഷ​ക​ർ, എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ൾ​ക്കാ​ർ, അ​വ​ർ​ക്ക് അ​റി​യാ​ൻ വേ​ണ്ടി ഞാ​ൻ എ​ന്‍റെ ഭാ​ഗം വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

അ​ന്ന് കു​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു ശേ​ഷം ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ൽ വ​ന്ന​പ്പോ​ൾ, എ​ന്നോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ ഒ​രു കാ​ര്യം പ​റ​ഞ്ഞി​രു​ന്നു, ശ്വേ​ത അ​ട​ക്ക​മു​ള്ള, ശ്വേ​ത​യു​ടെ ആ ​ഭ​ര​ണ​സ​മി​തി​ക്ക് ഒ​രു​പാ​ട് പി​ഴ​വു​ക​ൾ ആ​ദ്യം ത​ന്നെ സം​ഭ​വി​ച്ചു എ​ന്ന്. അ​ത് എ​പ്പോ​ഴും ഞാ​ൻ പ​റ​യു​ന്ന കാ​ര്യ​മാ​ണ്. അ​വ​ർ ത​മ്മി​ലു​ള്ള സ്പ്ലി​റ്റ്, അ​വ​ർ പ​ല പ​ല ചേ​രി​യാ​യി തി​രി​ഞ്ഞ​ത്, ഓ​രോ​രു​ത്ത​ർ​ക്കും വ​ന്ന ഈ​ഗോ പ്ര​ശ്ന​ങ്ങ​ൾ.  ഇ​തൊ​ക്കെ സം​ഭ​വി​ച്ച​ത് ഞാ​ൻ അ​ന്നും പ​റ​യു​ന്നു, ഇ​ന്നും പ​റ​യു​ന്നു.

പ​ക്ഷേ, അ​ന്ന​ത്തെ ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​വ​ർ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ട​പ്പോ​ൾ എ​ന്‍റെ മ​ന​സി​ൽ എ​ന്തോ ഒ​രു ഇ​ത് തോ​ന്നി. അ​തി​നു മു​ന്നേ അ​വി​ശ്വാ​സ​പ്ര​മേ​യം വ​ന്ന​പ്പോ​ൾ ഞാ​ൻ അ​തി​ൽ ഒ​പ്പി​ട്ട ആ​ളാ​ണ്, ഇ​വ​ർ നി​ൽ​ക്കേ​ണ്ട എ​ന്ന് എ​നി​ക്ക് തോ​ന്നി​യ​താ​ണ്. എ​ന്നാ​ൽ അ​വ​ർ സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ​ക്കൊ​രു 45 ദി​വ​സം കൊ​ടു​ക്കാം എ​ന്ന് എ​നി​ക്ക് തോ​ന്നി, അ​തി​നു​വേ​ണ്ടി ഞാ​ൻ അ​വി​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ക്ഷേ പി​ന്നീ​ട് എ​നി​ക്ക് മ​ന​സി​ലാ​യി, അ​തി​ലൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന്. അ​വി​ടെ ഭ​യ​ങ്ക​ര പ്ര​ശ്ന​ങ്ങ​ളും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഒ​രു​പാ​ട് വാ​ക്കു​ത​ർ​ക്ക​ങ്ങ​ളും എ​ല്ലാം ക​ഴി​ഞ്ഞി​ട്ട്, അ​വ​സാ​ന​ത്തെ തീ​രു​മാ​ന​ത്തി​ൽ ഈ 17 ​അം​ഗ​ങ്ങ​ളു​ള്ള സ​മി​തി രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​പ്പോ​കു​ന്നു. അ​വ​ർ പു​റ​ത്തു​വ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു. ശ്വേ​ത പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി​വ​യ്ക്കു​ന്നു.

‘അ​മ്മ’​യി​ൽ നി​ന്ന് പോ​ക​രു​തെ​ന്ന് ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​ന്ന് പ​റ​ഞ്ഞി​രു​ന്നു; ശ്വേ​ത ആ ​ഒ​രു തീ​രു​മാ​നം ഇ​പ്പോ​ൾ എ​ടു​ക്ക​ല്ലേ എ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​തൊ​ന്നും കേ​ട്ടി​ല്ല, പു​ള്ളി​ക്കാ​രി പു​ള്ളി​ക്കാ​രി​യു​ടെ ഇ​ഷ്ടം പ​റ​ഞ്ഞു, അ​ത​ങ്ങ​നെ ക​ഴി​ഞ്ഞു.

എ​ന്നി​ട്ട് ഇ​പ്പോ​ൾ ഈ ​ര​ണ്ടു ദി​വ​സ​മാ​യി​ട്ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്, ശ്വേ​ത​യും ര​മേ​ഷ്  പി​ഷാ​ര​ടി​യും ത​മ്മി​ലു​ള്ള വി​ഷ​യം. പി​ഷാ​ര​ടി ഈ ​ഒ​രു പ്ര​ശ്ന​ങ്ങ​ൾ സോ​ൾ​വ് ചെ​യ്യാ​ൻ വേ​ണ്ടി ന​മ്മു​ടെ കൂ​ടെ നി​ന്ന ആ​ളാ​ണ്. ഇ​പ്പോ​ൾ ന​ല്ലൊ​രു പൊ​സി​ഷ​നി​ൽ, ഏ​റ്റ​വും ന​ല്ല ജ​ന​പി​ന്തു​ണ​യോ​ടെ ഒ​രു എം.​എ​ൽ.​എ ആ​യി​ട്ട് വ​ന്ന ആ​ളാ​ണ് പി​ഷാ​ര​ടി.

ഞ​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് അ​ഭി​മാ​ന​മു​ണ്ട് പി​ഷാ​ര​ടി​യു​ടെ കാ​ര്യ​ത്തി​ൽ. ആ ​പി​ഷാ​ര​ടി ന​മ്മു​ടെ ‘അ​മ്മ’​യു​ടെ ഈ ​അ​വ​സ്ഥ​യി​ൽ സ​ഹാ​യി​ക്കാ​ൻ വ​ന്ന ഒ​രാ​ളാ​ണ്. ശ്വേ​ത​യോ​ട് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​വ​ർ. അ​വ​ർ ത​മ്മി​ലു​ള്ള സം​സാ​രം ഇ​ങ്ങ​നെ പു​റ​ത്തേ​ക്ക് എ​ടു​ത്തി​ട്ട് പി​ഷാ​ര​ടി​യെ​പ്പോ​ലെ ഇ​ത്ര​യും ഉ​യ​ർ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ ഇ​തു​പോ​ലെ വേ​ദ​നി​പ്പി​ച്ച​തി​ലും മോ​ശ​മാ​ക്കി​യ​തി​ലും ഞാ​ൻ എ​ന്‍റെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. അ​ത് വ​ള​രെ മോ​ശ​മാ​യി​പ്പോ​യി എ​ന്ന് ത​ന്നെ​യാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്.

ഒ​രി​ക്ക​ലും അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു, വ​ള​രെ വ​ലി​യ വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണ് ശ്വേ​ത കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര​ണം അ​വ​ർ ത​മ്മി​ൽ എ​ത്ര​യോ ആ​ത്മ​ബ​ന്ധ​മു​ള്ള ആ​ൾ​ക്കാ​രാ​ണ്. പി​ഷാ​ര​ടി ജ​യി​ച്ച​പ്പോ​ൾ ശ്വേ​ത കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​യ്ക്കു​ന്ന ആ ​ഒ​രു സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ചി​ത്രം പു​റ​ത്തു​വി​ട്ട​വ​ർ ത​ന്നെ​യാ​ണ്.

അ​ത്ര​യും ആ​ത്മ​ബ​ന്ധ​മു​ള്ള ആ​ൾ​ക്കാ​രാ​ണ് അ​വ​ർ. ആ ​ഒ​രു ചാ​റ്റ് അ​ല്ലെ​ങ്കി​ൽ സം​സാ​രം എ​ടു​ത്ത് പു​റ​ത്തി​ട്ട​പ്പോ​ൾ ശ്വേ​ത ഒ​രു കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടേ, ആ ​മ​നു​ഷ്യ​നെ അ​ത് എ​ത്ര​മാ​ത്രം ബാ​ധി​ക്കു​മെ​ന്ന്? രാ​ഷ്ട്രീ​യ​മാ​യി ഇ​ത്ര​യും വ​ലി​യൊ​രു ഇ​മേ​ജി​ൽ നി​ൽ​ക്കു​ന്ന ഒ​രു മ​നു​ഷ്യ​നെ എ​ന്തു​മാ​ത്രം മോ​ശം രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ മ​റ്റു​ള്ള പാ​ർ​ട്ടി​ക്കാ​രും ആ​ളു​ക​ളും പ​റ​യു​ന്ന​ത്! ആ ​ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് ഒ​രി​ക്ക​ലും പി​ഷാ​ര​ടി​യെ ആ​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു ശ്വേ​ത. ഞാ​ൻ അ​തി​ൽ ശ​ക്ത​മാ​യി ശ്വേ​ത​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു.

അ​തോ​ടൊ​പ്പം, ഈ ​ലാ​സ്റ്റ് നി​മി​ഷ​ത്തി​ൽ വ​ന്നി​ട്ട് ശ്വേ​ത പ​റ​യു​ന്നു 'ഞാ​ൻ രാ​ജി​വെ​ച്ചി​ട്ടി​ല്ല, ഞ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​സ​മി​തി​യും ഇ​നി​യും തു​ട​രും' എ​ന്നൊ​ക്കെ. അ​തി​ൽ യാ​തൊ​രു അ​ർ​ഥ​വു​മി​ല്ല ശ്വേ​ത. അ​തി​ൽ ഇ​നി എ​ങ്ങ​നെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ്?

നി​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​മ്പോ​ൾ നി​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സം പി​ന്നെ​യും പോ​വു​ക​യ​ല്ലേ ഉ​ള്ളൂ? ശ്വേ​ത ഇ​പ്പോ​ൾ ഈ ​ചെ​യ്ത​ത് എ​ന്താ​ണ്? നി​ങ്ങ​ൾ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ഓ​രോ സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​പോ​യ​തി​നെ​ക്കു​റി​ച്ചൊ​ക്കെ ന​മ്മ​ൾ അ​ന്നേ പ​റ​ഞ്ഞി​രു​ന്നു, അ​വി​ടെ​യാ​ണ് നി​ങ്ങ​ളു​ടെ പ​രാ​ജ​യം സം​ഭ​വി​ച്ച​തെ​ന്ന്. ഇ​പ്പോ​ൾ ആ ​കാ​ര്യ​ങ്ങ​ൾ വെ​ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ശ്വേ​ത ത​ന്നെ​യ​ല്ലേ ചെ​യ്തി​രി​ക്കു​ന്ന​ത്? അ​തി​ന് എ​ന്ത് ന്യാ​യ​മാ​ണ് ശ്വേ​ത​യ്ക്ക് പ​റ​യാ​നു​ള്ള​ത്? അ​പ്പോ​ൾ എ​നി​ക്ക് അ​തി​ൽ വ​ള​രെ എ​തി​ർ​പ്പു​ണ്ട്, എ​ന്റെ വ്യ​ക്തി​പ​ര​മാ​യ എ​തി​ർ​പ്പ് ഞാ​ൻ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. ഈ ​ചെ​യ്ത​തി​നോ​ട് എ​നി​ക്ക് ഒ​രി​ക്ക​ലും ശ്വേ​ത​യോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല. പി​ഷാ​ര​ടി​യോ​ട് ചെ​യ്ത​ത് വ​ലി​യൊ​രു തെ​റ്റാ​യി​പ്പോ​യി.

ഈ ​ഒ​രു സം​ഭ​വ​ത്തെ എ​ല്ലാ​വ​രും വ​ള​രെ​യ​ധി​കം വേ​ദ​ന​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​നി ‘അ​മ്മ’​യു​ടെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. 'അ​മ്മ' എ​ന്ന സം​ഘ​ട​ന​യെ ന​മു​ക്ക് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ന​യി​ക്കാ​നും ശ​ക്ത​മാ​യി​ട്ടു​ള്ള ന​മ്മു​ടെ മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും സു​രേ​ഷേ​ട്ട​നും ഒ​ക്കെ മു​ൻ​പ​ന്തി​യി​ലേ​ക്ക് ഇ​റ​ങ്ങ​ണം. ഇ​ത് ഞ​ങ്ങ​ളു​ടെ ഒ​രു വി​നീ​ത​മാ​യ അ​ഭ്യ​ർ​ഥ​ന ആ​ണ്. ന​മ്മ​ളു​ടെ അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ളൊ​ക്കെ ത​ന്നെ മു​ന്നി​ൽ ഉ​ണ്ടാ​വ​ണം. ന​ന്ദി.”

Latest News

Corehub Up