Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BeerParlor

  ബിയർ പാർലറിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണും വാച്ചും ബൈക്കും നഷ്ടമായി

 

കൊച്ചി: അയ്യപ്പന്‍കാവ്‌ ടാറ്റാപുരത്തെ ബിയര്‍ പാര്‍ലറിൽ എത്തിയ കരുനാഗപ്പള്ളി സ്വദേശി ഹാഷിമിന്‍റെ ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും പാര്‍ലറിന് മുന്നില്‍ നിറുത്തിയിട്ട 2.5 ലക്ഷം രൂപയുടെ ബൈക്കും മോഷ്ടിച്ചതായി പരാതി.

16-ന് രാത്രി 10-നും 11.30നും ഇടയിൽ മോഷണം നടന്നതായാണ് സംശയം. ഹാഷിമിന്‍റെ പഴ്‌സും എടിഎം കാര്‍ഡും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടും.

പാര്‍ലറിനുള്ളില്‍ മേശപ്പുറത്തിരുന്ന വച്ച ഫോണും പഴ്‌സുമാണ്‌ മോഷ്ടിച്ചത്‌. ഹാഷിമിന്‍റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലിസ്‌ കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു.

Latest News

Corehub Up