Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bomber

റഷ്യയിൽ ബോംബർ വിമാനം തകർന്ന് ആറു പേർ കൊല്ലപ്പെട്ടു; അപകടകാരണം അന്വേഷിക്കാൻ വിദഗ്ധ സംഘം

മോസ്കോ: റഷ്യൻ വ്യോമസേനയുടെ ബോംബർ വിമാനം തകർന്ന് ആറു ജീവനക്കാർ കൊല്ലപ്പെട്ടു. അമൂർ മേഖലയിലുണ്ടായ അപകടത്തിൽ ഒരു ജീവനക്കാരനു പരിക്കേൽക്കുകയും ചെയ്തു.

ടിയു-95 ട്രാറ്റജിക് ബോംബർ പരിശീലന പറക്കലിനിടെ അമൂർ മേഖലയിൽ തകർന്നുവീണെന്നാണ് അറിയിപ്പ്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര ബോംബർ വിമാനമാണിത്.

അപകട സമയത്ത് വിമാനത്തിൽ ആയുധങ്ങൾ ഇല്ലായിരുന്നു. ആൾവാസമില്ലാത്ത സ്ഥലത്താണ് തകർന്നുവീണത്. അപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ സ്ഥലത്തേക്കയച്ചു.

സോവിയറ്റ് നിർമിത ടിയു-95 വിമാനങ്ങൾ യുക്രെയ്നേതിരായ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Latest News

Corehub Up