ബദിയഡുക്ക: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മെഗാ ലൈബ്രറി സ്നിഗ്ധയിലേക്ക് ബദിയടുക്ക മാതൃകാ സിഡിഎസ് ആദ്യ ഘട്ട പുസ്തക സമാഹരണമായി 960 പുസ്തകങ്ങള്‍ കൈമാറി.
ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനമാകെ കൈകോര്‍ത്ത് കൊണ്ട് ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം.
ബദിയടുക്ക കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിത ക്രാസ്തയുടെ നേതൃത്വത്തിലുള്ള സിഡിഎസ് ഭരണ സമിതി, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ പുസ്തകങ്ങള്‍ കൈാറി. ജില്ലയിലെ ആദ്യത്തെ പുസ്തക സമാഹരണ പരിപാടിയാണ് ബദിയടുക്കയില്‍ നടന്നത്.
കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ മടിക്കൈ എരിക്കുളത്ത് അനുവദിച്ച ഓഫീസിലാണ് സ്നിഗ്ധ ലൈബ്രറി പ്രവര്‍ത്തനമാരംഭിക്കുക. ജില്ലയില്‍ സമ്പൂര്‍ണ വായനാ സാക്ഷരതയ്ക്കൊപ്പം സ്ത്രീകളുടെ അറിവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് വായനശാല പ്രവര്‍ത്തിക്കുക. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, എസ്. യദുരാജ്, പ്രേമ എന്നിവർ പ്രസംഗിച്ചു.