Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bribe

 മീ​ൻ​ക​റി കൈ​ക്കൂ​ലി ചോ​ദി​ച്ചു; വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന് 'പ​ണി​കി​ട്ടി'

ചെ​ന്നൈ: ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ കൈ​ക്കൂ​ലി​യാ​യി മീ​ൻ​ക​റി ആ​വ​ശ്യ​പ്പെ​ട്ട വി​ല്ലേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​രൂ​ർ കൃ​ഷ്ണ​നാ​രാ​യ​ണ​പു​രം ദേ​വ​ർ​മ​ല വി​ല്ലേ​ജി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കാ​ർ​ത്തി​ക്കി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ ക​ർ​ഷ​ക​നോ​ടാ​ണ് ദേ​വ​ർ​മ​ല വി​ല്ലേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കാ​ർ​ത്തി​ക് വീ​ട്ടി​ൽ പാ​കം ചെ​യ്ത മീ​ൻ​ക​റി ആ​വ​ശ്യ​പ്പെ​ട്ട​ത്. മീ​ൻ​ക​റി​യും ഊ​ണും പാ​ഴ്സ​ലാ​യി എ​ത്തി​ച്ചാ​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ട്ട​യം ന​ൽ​കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ള്ള സം​ഭാ​ഷ​ണം ക​ർ​ഷ​ക​ൻ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Latest News

Corehub Up