Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building

District News

സ്കൂൾ കെട്ടിടം നി​ർ​മാണം മുടങ്ങി; വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ

വെ​ച്ചൂ​ർ:​ ആ​സൂ​ത്ര​ണ​ത്തി​ലെ പി​ഴ​വുമൂ​ലം​ ത​റ​ക്ക​ല്ലി​ട്ട് മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ സ്കൂ​ളാ​യ​ വെ​ച്ചൂ​ർ ദേ​വീവി​ലാ​സം സ്കൂ​ളി​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. കി​ഫ്ബി ഫ​ണ്ട് മൂ​ന്നു കോ​ടി 90 ല​ക്ഷം രൂ​പ​യും എം​എ​ൽ​എ ഫ​ണ്ടാ​യി 20 ല​ക്ഷം രൂ​പ​കൂ​ടി ന​ൽ​കി​യി​ട്ടും സ്കൂ​ൾ കെ​ട്ടി​ടം പ​ണി​യാ​നാ​യി​ല്ല.


വൈ​ക്കം വെ​ച്ചൂ​ർ ഗ​വ​ൺ​മെ​ന്‍റ് ദേ​വീവി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​ത്ത ക്ലാ​സ് മു​റി​ക​ളി​ലാ​ണ് ഇ​പ്പോ​ൾ പ്ലസ്ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം. അ​ടു​ത്ത​ടു​ത്താ​യു​ള്ള മു​റി​ക​ളി​ലെ ക്ലാ​സു​ക​ളിലെ ശ​ബ്ദ​ം മ​റ്റു ക്ലാ​സ്മു​റി​ക​ളി​ലും എ​ത്തു​ന്ന​തി​നാ​ൽ അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലും കു​ട്ടി​ക​ൾ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.


മൂ​ന്നു വ​ർ​ഷം മു​മ്പ് കി​ഫ്ബി മൂ​ന്നു​കോ​ടി 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​പ്പോ​ൾ അ​ഞ്ച് ക്ലാ​സ് മു​റി​ക​ളും ശു​ചി​മു​റി​യു​മ​ട​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കി​യ​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​രി​തം തു​ട​ങ്ങി​യ​ത്. 2023 ഡി​സം​ബ​റി​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം പു​തി​യ കെ​ട്ടി​ട​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​ഘോ​ഷ​പൂ​ർ​വം ത​റ​ക്ക​ല്ലി​ടീ​ലും ന​ട​ത്തി. എ​ന്നാ​ൽ പ​ണി ന​ട​ത്താ​ൻ ചു​മ​ത​ല​യേ​റ്റ കി​ല​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ലെ വീ​ഴ്ചമൂ​ലം ഇ​തു​വ​രെ കെ​ട്ടി​ടം പ​ണി തു​ട​ങ്ങാ​നാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.


ആ​ദ്യം ന​ട​ത്തേ​ണ്ട മ​ണ്ണുപ​രി​ശോ​ധ​ന​യും ഭാ​ര​പ​രി​ശോ​ധ​ന​യു​മ​ട​ക്കം ന​ട​ത്താ​തെ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് മൂ​ന്നുനി​ല കെ​ട്ടി​ടം കി​ല വി​ഭാ​വ​നം ചെ​യ്ത​ത്. ക​രാ​റു​കാ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​റ​ക്കി​യ ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നു മാ​ത്ര​മ​ല്ല പ​ണി​ക്കാ​യി നാ​ട്ടി​യ ക​മ്പി​ക​ളും കു​റ്റി​ക​ളും കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യായി മാ​റി​യെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.


പ​ണി മു​ട​ങ്ങി​യ​തോ​ടെ 20 ല​ക്ഷം രൂ​പ സി.​കെ. ആ​ശ എം​എ​ൽഎ ​കൂ​ടു​ത​ൽ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഫ​ണ്ട് കു​മി​ഞ്ഞുകൂ​ടി​യ​ത​ല്ലാ​തെ കെ​ട്ടി​ടം പ​ണി ന​ട​ന്ന​തു​മി​ല്ല. ഇ​തി​നി​ടെ ക്ലാ​സ്മു​റി​ക​ളു​ടെ അ​ഭാ​വം പ​ഠ​ന​ത്തെ ബാ​ധി​ച്ച​തോ​ടെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. പ്ല​സ് വ​ണി​ന് ഇ​ത്ത​വ​ണ 72 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.


ന​ഴ്സ​റി കൂ​ടാ​തെ ഒ​ന്നു മു​ത​ൽ പ്ല​സ്ടുവ​രെ നി​ല​വി​ൽ 1,050 കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ലുള്ള​ത്. ഹൈ​സ്കൂ​ളി​ല​ട​ക്കം കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ കെ​ട്ടി​ടം പ​ണി​യു​ടെ പാ​ളി​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ട്ടി​ക​ള​ട​ക്കം പഠി​ക്കു​ന്ന ഒ​രു സ്കൂ​ളിന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.


ഭാ​ര​പ​രി​ശോ​ധ​ന പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ നി​ർ​മാണരീ​തി പ​രീ​ക്ഷി​ക്കാ​നാ​ണ് കി​ല​യു​ടെ നീ​ക്കം. എ​ന്നാ​ൽ കി​ല​യു​ടെ പു​തി​യ ആ​സൂ​ത്ര​ണ​ത്തി​ൽ വി​ഭാ​വ​നം ചെ​യ്ത മൂ​ന്നുനി​ല കെ​ട്ടി​ടം ര​ണ്ടു നി​ല മാ​ത്ര​മാ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

International

പു​തി​യ നൃ​ത്ത​ശാ​ല​യ്ക്കാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം ത​ക​ര്‍​ത്തു

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി ത​ക​ര്‍​ത്തു. വൈ​റ്റ് ഹൗ​സി​നേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള പു​തി​യ നൃ​ത്ത​ശാ​ല 30 കോ​ടി ഡോ​ള​ര്‍ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്കേ ഭാ​ഗം പൊ​ളി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ങ്ങോ​ട്ടു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​വും പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ കി​ഴ​ക്കേ ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന തൂ​ണു​ക​ളോ​ടു​കൂ​ടി​യ ഇ​ട​നാ​ഴി​യും പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു. ഇ​വി​ടെ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മേ ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ട്ടു​വെ​ന്നും ഒ​രു​കാ​ല​ത്ത് പ്ര​ശ​സ്ത​മാ​യ ഈ ​കെ​ട്ടി​ടം നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണെ​ന്നും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജാ​ക്വ​ലി​ന്‍ കെ​ന്ന​ഡി​യു​ടെ പേ​രി​ലു​ള്ള പൂ​ന്തോ​ട്ട​വും ത​ക​ര്‍​ത്ത​താ​യി ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രു​ന്ന ബ​ങ്ക​ര്‍ ന​വീ​ക​രി​ക്കും. ഏ​തൊ​രു നി​ര്‍​മാ​ണ​ത്തി​ലും സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ലി​നും ഉ​യ​ര്‍​ന്ന നി​ര്‍​മാ​ണ​ച്ചെ​ല​വി​നും കാ​ര​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ന്‍ ലെ​വി​റ്റ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴാ​യി ന​ട​ന്ന കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വൈ​റ്റ് ഹൗ​സ് ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.

90,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള നൃ​ത്ത​ശാ​ല വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ വ​ലു​പ്പ​ത്തി​ല്‍ മ​റി​ക​ട​ക്കും. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ പ​ണം ന​ല്‍​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Kerala

കൊല്ലത്ത് ഇരുമ്പുകമ്പി തലയിലേക്ക് വീണ് അപകടം; പരിക്കേറ്റവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി ഇ​ള​കി​വീ​ണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്‍റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.

ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Kerala

കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ക​മ്പി വീ​ണു; ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി ഇ​ള​കി​വീ​ണ് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രു സ്ത്രീ​യ്ക്കും പു​രു​ഷ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്ത്രീ​യു​ടെ ത​ല​യ്ക്ക് പൊ​ട്ട​ലു​ണ്ട്. ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ക​മ്പി ഇ​ള​കി​വീ​ണ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Latest News

Corehub Up