Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BurqaAndNiqabBan

Europe

ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളി​ൽ ബു​ർ​ഖ​യ്ക്കും നി​ഖാ​ബി​നും വി​ല​ക്ക്; ഓ​രോ ക്ലാ​സി​ലും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30 ശ​ത​മാ​നം പ​രി​ധി

റോം: ​ഇ​റ്റ​ലി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ഇ​സ്‌​ലാ​മി​ക വ​സ്ത്ര​ങ്ങ​ളാ​യ ബു​ർ​ഖ​യ്ക്കും നി​ഖാ​ബി​നും സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ.

സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത വി​ദേ​ശ വി​ദ്യാ​ർ​ഥിക​ളു​ടെ എ​ണ്ണ​ത്തി​ന് ക്ലാ​സ് മു​റി​ക​ളി​ൽ ക​ർ​ശ​ന പ​രി​ധി നി​ശ്ച​യി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശി​ക​ളു​ടെ പ്ര​ത്യേ​ക ചേ​രി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യാ​നും കു​ട്ടി​ക​ളെ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ധാ​ര​യി​ലേ​ക്ക് പൂ​ർ​ണ​മാ​യി സം​യോ​ജി​പ്പി​ക്കാ​നും വേ​ണ്ടി​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മെ​ലോ​ണി​യു​ടെ വി​ശ​ദീ​ക​ര​ണം.

മു​ഖം മ​റ​യ്ക്കാ​ൻ അ​നു​മ​തി​യി​ല്ല; ഹി​ജാ​ബി​ന് ത​ട​സ​മി​ല്ല‌

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം സ്കൂ​ളു​ക​ളി​ൽ ബു​ർ​ഖ, നി​ഖാ​ബ് എ​ന്നി​വ ധ​രി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി വി​ല​ക്കി. എ​ന്നാ​ൽ മു​ഖം വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​യി​ലു​ള്ള ത​ല​പ്പാ​വ് അ​ഥ​വാ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല.

മു​ഖം മ​റ​യ്ക്കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നി​ഷേ​ധ​വും സു​ര​ക്ഷാ ഭീ​ഷ​ണി​യു​മാ​ണെ​ന്ന് മെ​ലോ​ണി വ്യ​ക്ത​മാ​ക്കി. ഒ​രു പെ​ൺ​കു​ട്ടി മു​ഖം മ​റ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​മ്പോ​ൾ, അ​വ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും തു​ല്യ അ​വ​സ​ര​ങ്ങ​ളു​മാ​ണ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​വ​ർ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക്ലാ​സു​ക​ളി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30 ശ​ത​മാ​നം പ​രി​ധി

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കി​യ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്:

30 ശ​ത​മാ​നം പ​രി​ധി: ഇ​റ്റാ​ലി​യ​ൻ ഭാ​ഷ ന​ന്നാ​യി സം​സാ​രി​ക്കാ​നോ എ​ഴു​താ​നോ അ​റി​യാ​ത്ത വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഒ​രു ക്ലാ​സി​ൽ പ​ര​മാ​വ​ധി 30 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ: ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​രും ഇ​റ്റ​ലി​യി​ൽ ജ​നി​ക്കാ​ത്ത​വ​രും കു​റ​ഞ്ഞ​ത് ര​ണ്ട് വ​ർ​ഷ​മെ​ങ്കി​ലും പ്രീ-​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നേ​ടാ​ത്ത​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​പ​രി​ധി ബാ​ധ​കം.

സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ: രാ​ജ്യ​ത്തെ സ്കൂ​ൾ സം​വി​ധാ​ന​ത്തി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​ത്തെ പ​ഠ​ന പ​രി​ച​യ​മി​ല്ലാ​ത്ത വി​ദേ​ശ പൗ​ര​ന്മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

ക​ന​ത്ത പി​ഴ: നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കും 1,000 യൂ​റോ (ഏ​ക​ദേ​ശം 90,000 ഇ​ന്ത്യ​ൻ രൂ​പ) വ​രെ പി​ഴ ചു​മ​ത്തും.

ഈ ​തീ​രു​മാ​നം രാ​ജ്യ​ത്തെ 0.3 ശ​ത​മാ​നം വ​രു​ന്ന ക്ലാ​സ് മു​റി​ക​ളെ (ഏ​ക​ദേ​ശം 1,000 ക്ലാ​സു​ക​ൾ) നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഗ്യൂ​സെ​പ്പെ വാ​ൽ​ദി​താ​ര അ​റി​യി​ച്ചു.

ശ​ക്ത​മാ​യ എ​തി​ർ​പ്പു​മാ​യി പ്ര​തി​പ​ക്ഷം

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്ക​ത്തി​നെ​തി​രേ രാ​ജ്യ​ത്ത് ക​ടു​ത്ത രാ​ഷ്ട്രീ​യ വി​വാ​ദം പു​ക​യു​ക​യാ​ണ്. കു​ട്ടി​ക​ളെ മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ "മ​ന്ത്ര​വാ​ദ വേ​ട്ട' ന​ട​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ല്ലി ഷ്ലീ​ൻ ആ​രോ​പി​ച്ചു.

കു​ടി​യേ​റ്റ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണി​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. പു​തി​യ നി​ബ​ന്ധ​ന ന​ട​പ്പി​ലാ​യാ​ൽ വി​ദേ​ശ പ​ശ്ചാ​ത്ത​ല​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വീ​ടി​ന​ടു​ത്തു​ള്ള സ്കൂ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ച് ദൂ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ "സേ​വ് ദി ​ചി​ൽ​ഡ്ര​ൻ' മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​വേ​ച​ന​ത്തി​നും ഒ​ന്നാം കി​ട-​ര​ണ്ടാം കി​ട വേ​ർ​തി​രി​വു​ക​ൾ​ക്കും വ​ഴി​വ​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നെ​ങ്കി​ലും അ​ടു​ത്ത 60 ദി​വ​സ​ത്തി​ന​കം പാ​ർ​ല​മെ​ന്‍റിന്‍റെ ​അ​ന്തി​മ അ​നു​മ​തി കൂ​ടി നേ​ടേ​ണ്ട​തു​ണ്ട്.

ഭ​ര​ണ സ​ഖ്യ​ത്തി​ന് പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ബി​ൽ അ​നാ​യാ​സം പാ​സാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up