Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bushra Bibi

ഇ​മ്രാ​ൻ ഖാ​നും ബു​ഷ്റ ബീ​ബി​ക്കും ആ​ശ്വാ​സം; ഏ​കാ​ന്ത ത​ട​വ് പാ​ടി​ല്ലെ​ന്ന് കോ​ട​തി

ഇ​സ്ലാ​മാ​ബാ​ദ്: മു​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ​യും ഭാ​ര്യ ബു​ഷ്റ ബീ​ബി​യേ​യും ഏ​കാ​ന്ത ത​ട​വി​ൽ പാ​ർ​പ്പി​ക്ക​രു​തെ​ന്ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച് ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ജ​യി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ഇ​മ്രാ​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​മ്രാ​ന്‍റെ സ​ഹോ​ദ​രി അ​ലീ​മ ഖാ​നും ബു​ഷ്റ ബീ​ബി​യു​ടെ മ​ക​ൾ മു​ബ​ഷ്റ ഖാ​വ​ർ മ​നേ​ക​യും ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​യി​ൽ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​രു​വ​രെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ഇ​മ്രാ​ന് വി​ദേ​ശ​ത്തു​ള്ള മ​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ദി​വ​സ​വും പ​ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ടും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2023 ഓ​ഗ​സ്റ്റ് മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ് ഇ​മ്രാ​ൻ ഖാ​ൻ ക​ഴി​യു​ന്ന​ത്.

ബു​ഷ്റ ബീ​ബി​യും ഇ​തേ ജ​യി​ൽ സ​മു​ച്ച​യ​ത്തി​ലാ​ണ് ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം ഇ​മ്രാ​ൻ ഖാ​നെ​തി​രാ​യ കേ​സു​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​കി​സ്താ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.

Latest News

Corehub Up