ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഭാരത കത്തോലിക്കാ മെത്രാൻസമിതി ആസ്ഥാനമായ സിബിസിഐ സെന്ററിൽ സൗഹൃദസന്ദർശനം നടത്തി.
ഗവർണറായി സ്ഥാനമേറ്റതിനുശേഷം സിബിസിഐ കേന്ദ്രത്തിലേക്കുള്ള ആനന്ദബോസിന്റെ ആദ്യസന്ദർശനമാണിത്. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ ഗവർണറെ സ്വീകരിച്ചു.