മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് ഉൗരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ വർണാഭമായ തുടക്കം. വി.എസ്. ജോയ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. വെറും അറിവ് നേടുന്നതിലുപരി അറിവിനോടൊപ്പം തിരിച്ചറിവും വളർത്തുന്ന വേദിയായി സ്കൂളുകളും കലോത്സവങ്ങളും മാറണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മുഖ്യാതിഥിയായിരുന്നു. സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ കലോത്സവ അവലോകനം നടത്തി. ചീഫ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ജോർജ് മുണ്ടനാട്ട് മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ജോർജ് വെള്ളാരംകാലയിൽ ഉപഹാര സമർപ്പണവും നടത്തി.
ഉൗരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി.എം. പത്മകുമാർ, പിടിഎ പ്രസിഡന്റ് രാഹുൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കണ്‍വീനർ ഫാ. ഡോ. തോമസ് ജോസഫ് സ്വാഗതവും സഹോദയ ഫിനാൻസ് സെക്രട്ടറി വി.എം. മനോജ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, സഹോദയ വൈസ് പ്രസിഡന്റുമാരായ മധുസൂദനൻ, ഡോ. എൻ.പി. ദിവ്യ, ആമിന ജഹാൻ, പ്രോഗ്രാം കണ്‍വീനർമാരായ ഷിജു വർക്കി, സുരേന്ദ്രൻ, ഷഹല ബീഗം, ഐടി സെക്രട്ടറി സുഹൈബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ തമ്മഞ്ചേരി, വാർഡ് മെംബർ സി.പി. തോമസ്, ഫാത്തിമ മാതാ ചർച്ച് പ്രതിനിധി തങ്കച്ചൻ വള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ 85 സിബിഎസ്ഇ സ്കൂളുകളിൽനിന്നായി ആറായിരത്തോളം വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾ തൃശൂരിൽ നടക്കുന്ന സംസ്ഥാനതല സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കും.