Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Extended

Kozhikode

സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​ യോ​ഗം നാ​ളെ തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യോ​ഗ​ത്തി​ന് നാ​ളെ കോ​ഴി​ക്കോ​ട് തു​ട​ക്ക​മാ​കും. എ​കെ​ജി ഹാ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് ചേ​രു​ന്ന യോ​ഗ​ത്തി​ന് മു​തി​ര്‍​ന്ന നേ​താ​വ് സി. ​ഭാ​സ്‌​ക​ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും.
രാ​വി​ലെ 10ന് ​പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഏ​രി​യ​ക​ളി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും വ​ര്‍​ഗ ബ​ഹു​ജ​ന​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മു​ള്‍​പ്പ​ടെ 125 പേ​ര്‍ വി​പൂ​ലീ​കൃ​ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ.​ശ്രീ​മ​തി, ഇ.​പി. ജ​യ​രാ​ജ​ന്‍, എ​ള​മ​രം ക​രീം, കെ.​കെ. ശൈ​ല​ജ, പി. ​സ​തീ​ദേ​വി, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, സി.​എ​സ്. സു​ജാ​ത, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, സി.​എ​ന്‍. മോ​ഹ​ന​ന്‍, വി. ​ശി​വ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. യോ​ഗം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കും. വി​പൂ​ലി​കൃ​ത സം​സ്ഥാ​ന ക​മ്മ​റ്റി​ക്ക് സെ​പ്തം​ബ​ര്‍ 13, 14, 15 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് വേ​ദി​യാ​യ​തി​നാ​ല്‍ ജി​ല്ലാ വി​പു​ലി​കൃ​ത യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Latest News

Corehub Up