Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates Greet Voters

Kottayam

വോ​​ട്ട​​ര്‍​മാ​​ര്‍​ക്ക് ന​​ന്ദി പ​​റ​​ഞ്ഞ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍

കോ​​ട്ട​​യം: ഒ​​രു മാ​​സ​​മാ​​യി വോ​​ട്ടു​​തേ​​ടി​​യു​​ള്ള നെ​​ട്ടോ​​ട്ട​​ത്തി​​നൊ​​ടു​​വി​​ല്‍ അ​​വ​​സാ​​ന വോ​​ട്ടും മെ​​ഷീ​​നി​​ല്‍ കു​​ത്തി പ​​ച്ച തെ​​ളി​​ഞ്ഞ​​തോ​​ടെ ഒ​​രു ദീ​​ര്‍​ഘ നി​​ശ്വാ​​സ​​മാ​​യി​​രു​​ന്നു സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും. യു​​ദ്ധം ക​​ഴി​​ഞ്ഞ പ്ര​​തീ​​തി. വീ​​ടു​​ക​​യ​​റി​​യും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യും സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ വ​​ഴി​​യും കാ​​ടി​​ള​​ക്കി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​മാ​​യി​​രു​​ന്നു എ​​ല്ലാ​​വ​​രും ന​​ട​​ത്തി​​യ​​ത്. പ്ര​​ചാ​​ര​​ണ​​ത്തി​​നു ഫ​​ല​​മു​​ണ്ടാ​​യോ എ​​ന്ന​​റി​​യാ​​ന്‍ ര​​ണ്ടു​​നാ​​ള്‍ കൂ​​ടി ക​​ഴി​​യ​​ണം.

ജോ​​ലി​​യും ബി​​സി​​ന​​സും ഒ​​ക്കെ ഉ​​പേ​​ക്ഷി​​ച്ചാ​​ണ് പ​​ല സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ മു​​ത​​ല്‍ പ​​ല​​രും തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​യി. വോ​​ട്ട​​ര്‍​മാ​​ര്‍​ക്ക് ഫോ​​ണി​​ല്‍ കൂ​​ടി​​യും സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ വ​​ഴി​​യും ന​​ന്ദി അ​​റി​​യി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു മി​​ക്ക​​രും. വാ​​ര്‍​ഡു​​ക​​ളി​​ല്‍ സ്ഥാ​​പി​​ച്ച പ്ര​​ചാ​​ര​​ണ ബോ​​ര്‍​ഡു​​ക​​ളും കൊ​​ടി​​ക​​ളും തോ​​ര​​ണ​​ങ്ങ​​ളും ഒ​​ക്കെ അ​​ഴി​​ച്ചു​​മാ​​റ്റു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു ചി​​ല​​ര്‍. ചി​​ല​​ര്‍ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം സി​​നി​​മ കാ​​ണു​​ന്ന​​തി​​നും യാ​​ത്ര പോ​​കു​​ന്ന​​തി​​നും സ​​മ​​യം ക​​ണ്ടെ​​ത്തി.

ചി​​ല​​ര്‍ പ്രാ​​ര്‍​ഥ​​നാ​​ല​​യ​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു. ചി​​ല​​രാ​​ക​​ട്ടെ വീ​​ട്ടി​​ല്‍ വി​​ശ്ര​​മി​​ക്കാ​​നാ​​ണ് സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ച​​ത്. ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും അ​​യ​​ല്‍​വീ​​ടു​​ക​​ളി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം വോ​​ട്ടി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ കൂ​​ട്ടി​​യും കി​​ഴി​​ച്ചും ഇ​​ന്ന​​ല​​ത്തെ പ​​ക​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ ക​​ഴി​​ച്ചു​​കൂ​​ട്ടി.

Latest News

Corehub Up