Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy Nagar Sabha:

Thrissur

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ: യു​ഡി​എ​ഫി​നും കോ​ൺ​ഗ്ര​സി​നും സ്ഥാ​നാ​ർ​ഥി​ക​ൾ

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ആ​ര്യ​ങ്കാ​ല പ​ത്താം​വാ​ർ​ഡി​ൽ മ​ത്സ​രം കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ത​മ്മി​ൽ. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം​ലീ​ഗി​ലെ ജോ​ജി കാ​ട്ടാ​ള​നാ​ണ് ഇ​വി​ടെ​നി​ന്നു വി​ജ​യി​ച്ച​ത്.

ഈ ​വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് ലി​ബി ഷാ​ജി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ മു​സ്ലിം ലീ​ഗ് ഇ​വി​ടെ ജോ​ജി​യു​ടെ ഭാ​ര്യ ലി​ജി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ത​ർ​ക്കം മു​റു​കി. മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ൾ​വ​രെ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സീ​റ്റ് മു​സ്ലിം​ലീ​ഗി​നു​ത​ന്നെ ന​ൽ​കി. ‌എ​ന്നാ​ൽ ലി​ബി ഷാ​ജി പി​ന്മാ​റി​യി​ല്ല. ലി​ബി​യെ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ലി​ബി ഷാ​ജി​ക്കു വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണം​ ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് പ​താ​ക​യു​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ്ര​ചാ​ര​ണം ന​ട​ത്തുന്ന​ത്.

നി​ല​വി​ലെ കൗ​ൺ​സി​ല​റാ​യ ലി​ബി ഷാ​ജി​യു​ടെ വാ​ർ​ഡി​ന്‍റെ ഒ​രു​ഭാ​ഗം വാ​ർ​ഡ് പു​ന​ർവി​ഭ​ജ​നം ന​ട​ത്തി​യ​പ്പോ​ൾ ആ​ര്യ​ങ്കാ​ല​വാ​ർ​ഡി​ൽ ല​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ലി​ബി ഷാ​ജി​യെ ഇ​വി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലി​ജി ജോ​ജി​യും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

യു​ഡ​ിഎ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി ലി​ജി ജോ​ജി​യും കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ ലി​ബി ഷാ​ജി​യും വോ​ട്ടു​തേ​ടു​ന്ന കാ​ഴ്ച​യാ​ണി​വി​ടെ.

 

Latest News

Corehub Up