Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charummoodu

ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു

ആ​ല​പ്പു​ഴ: ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. വ്യാ​പാ​രി​യാ​യ ഷൗ​ക്ക​ത്ത്, യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക, ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്

വ​യോ​ധി​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​വീ​ഴ്ത്തി​യ നാ​യ പി​ന്നീ​ട് ച​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ടൗ​ണി​ൽ കി​ഴ​ക്കേ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ നൂ​റ​നാ​ട് സാ​നി​ട്ടോ​റി​യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഷൗ​ക്ക​ത്തി​ന്‍റെ ക​ടി​ച്ചി​ട്ട് ഓ​ടി​യ നാ​യ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​രു​വി​ലെ ഭ​ക്ഷ​ണ അ​ല​മാ​ര​യി​ൽ നി​ന്നും ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​നെ​യും ആ​ക്ര​മി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് വ​ന്ന യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് നേ​രെ നാ​യ തി​രി​ഞ്ഞ​ത്.

ക​ടി​യേ​റ്റി​ട്ടും ഇ​ദ്ദേ​ഹം നാ​യ​യെ പി​ടി​ച്ചു​നി​ർ​ത്തി​യ​തോ​ടെ ഓ​ടി​യെ​ത്തി​യ യാ​ത്ര​ക്കാ​ർ വ​ടി​കൊ​ണ്ട് നാ​യ​യെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up