Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chekadi

Wayanad

ചേ​കാ​ടി​യി​ലെ നെൽപാ​ട​ങ്ങ​ൾ കെെയടക്കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍

പു​ല്‍​പ്പ​ള്ളി: ചേ​കാ​ടി​യി​ലെ പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​ക്കൃ​ഷി​യി​റ​ക്കാ​ന്‍ ആ​ശ്ര​യം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍.

ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ ഞാ​റ് പ​റി​ക്ക​ലും ന​ടീ​ലും ഉ​ള്‍​പ്പെ​ടെ ജോ​ലി​ക​ള്‍​ക്ക് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ച​ത്. വൈ​കി​യെ​ങ്കി​ലും കാ​ല​വ​ര്‍​ഷം ക​നി​ഞ്ഞ​തോ​ടെ​യാ​ണ് ചേ​കാ​ടി​യി​ലെ പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​ക്കൃ​ഷി​ക്ക് ജ​ല​ല​ഭ്യ​ത​യാ​യ​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ചേ​കാ​ടി​യി​ല്‍ വ​യ​ല്‍​പ്പ​ണി​ക്ക് എ​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​റെ​യും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​ണ് പോ​കു​ന്ന​ത്. മി​ക്ക പാ​ട​ങ്ങ​ളി​ലും നെ​ല്‍​ക്കൃ​ഷി ഒ​രേ സ​മ​യ​ത്താ​യ​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​ന് കാ​ര​ണം. ഒ​രേ​ക്ക​ര്‍ വ​യ​ലി​ല്‍ നാ​ട്ടി​പ്പ​ണി​ക്ക് 5,000 രൂ​പ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വാ​ങ്ങു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നെ​ല്‍​ക്കൃ​ഷി​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up